തിരുവനന്തപുരം: കോൺഗ്രസ് വനിത നേതാവ് എം.എ. ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. തനിക്കെതിരെ ഷഹനാസ് ഉയർത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്നും അവർക്കെതിരെ കേസെടുത്ത് പിന്നിൽ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
ഷഹനാസിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി. തമ്പിയും വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയക്കും.
മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടി ഉണ്ടാകുമെന്നും അഭിഭാഷകൻ പറഞ്ഞു. കർഷക സമരത്തിൽ പങ്കെടുക്കാൻ ഒപ്പം ക്ഷണിച്ചെന്നത് വസ്തുതാവിരുദ്ധമാണ്. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞുവെന്ന കാര്യവും അടിസ്ഥാനരഹിതമാണെന്നും രാഹുൽ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.