സ​മ​സ്ത ശ​താ​ബ്ദി അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് കാ​സ​ർ​കോ​ട് കു​ണി​യ​യി​ലെ പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ 100 പ​താ​ക​ക​ൾ ഉ​യ​ർ​ത്തി​യ​പ്പോ​ൾ

ശതാബ്ദിയുടെ സൂര്യശോഭയിൽ സമസ്ത

കാ​സ​ർ​കോ​ട്: കേ​ര​ള മു​സ്‍ലിം​ങ്ങ​ൾ​ക്ക് ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കി​യും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യും മു​ന്നേ​റി​യ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ അ​തി​ന്റെ യാ​ത്ര​യു​ടെ നൂ​റാം​വാ​ർ​ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ കു​ണി​യ​യി​ൽ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്.

നൂ​റ്റാ​ണ്ടി​ന്റെ സൂ​ര്യ​ശോ​ഭ​യു​ള്ള ച​രി​ത്ര​വു​മാ​യി കു​ണി​യ​യി​ൽ ന​ട​ക്കു​ന്ന സ​മ​സ്ത​യു​ടെ സ​മ്മേ​ള​ന ഒ​രു​ക്ക​ങ്ങ​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. ആ​ഗോ​ള​ത​ല സ്പ​ർ​ശി​യാ​യ പ​ണ്ഡി​ത സാ​ന്നി​ധ്യ​വും ബ​ഹു​മു​ഖ സ്പ​ർ​ശി​യാ​യ പ​രി​പാ​ടി​ക​ളും കൊ​ണ്ട് ആ​ക​ർ​ഷ​ണീ​യ​മാ​യ വേ​ദി​യി​ലാ​ണ് ശ​താ​ബ്ദി സ​മ്മേ​ള​നം. 1926 ജൂ​ൺ 26ന് ​കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളി​ൽ രൂ​പം​കൊ​ണ്ട സ​മ​സ്ത കേ​ര​ള​ത്തി​ലെ ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ന്റെ സു​പ്ര​ധാ​ന പ​താ​ക വാ​ഹ​ക​രാ​ണ്. ഒ​രു നൂ​റ്റാ​ണ്ടു​കാ​ല​മാ​യി കേ​ര​ള​ത്തി​ലെ മു​സ്‍ലിം​ങ്ങ​ൾ​ക്ക് ദി​ശോ​ബോ​ധം ന​ൽ​കി​വ​രു​ന്ന സ​മ​സ്ത കേ​ര​ള​ത്തി​ന്റെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ലും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക ച​രി​ത്ര​ത്തി​ലും നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. 1934ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​സ്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​ഹോ​ദ​ര സ​മു​ദാ​യ​ങ്ങ​ളു​മാ​യി എ​ന്നും സൗ​ഹൃ​ദ​വും സ​ഹി​ഷ്ണു​ത​യും സ​ഹ​വ​ർ​ത്തി​ത്വ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ക വ​ഴി കേ​ര​ള​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ നി​ധി​യി​ലേ​ക്ക് സ​മ​സ്ത ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണ്. 1921ലെ ​മ​ല​ബാ​ർ ക​ലാ​പ​ത്തി​നു ശേ​ഷം മു​സ്‍ലിം​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​സ​ന്ധി​യെ മു​സ്‍ലിം പ​ണ്ഡി​ത​ന്മാ​ർ യു​ക്തി​പ​ര​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന്റെ ഫ​ല​മാ​ണ് സ​മ​സ്ത​യു​ടെ രൂ​പ​വ​ത്ക​ര​ണം എ​ന്ന് ച​രി​ത്രം ചി​ക​യു​മ്പോ​ൾ കാ​ണാം. ദേ​ശീ​യ സ്വാ​ത​ന്ത്ര്യ പ്ര​സ്ഥാ​ന​ത്തി​നി​ട​യി​ൽ സ​മു​ദാ​യ​ത്തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ദി​ശാ​ബോ​ധം ന​ൽ​ക​ണ​മെ​ങ്കി​ൽ അ​നി​വാ​ര്യ​മാ​യ​ത് വി​ദ്യാ​ഭ്യാ​സ​മാ​ണെ​ന്ന തി​രി​ച്ച​റി​വ് സം​ഘ​ട​ന​ക്ക് ആ​ദ്യം മു​ത​ലേ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി 1928ൽ ​ത​ന്നെ താ​നൂ​ർ ഇ​സ്‍ലാ​ഹു​ൽ ഉ​ലൂ​മി​ൽ മ​ല​യാ​ളം, ഉ​റു​ദു, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ൾ പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

1933 മാ​ർ​ച്ച് അ​ഞ്ചി​ന് ഫ​റോ​ക്കി​ൽ ചേ​ർ​ന്ന സ​മ​സ്ത​യു​ടെ സ​മ്മേ​ള​നം, മ​ല​ബാ​റി​ൽ മ​ത-​വൈ​ജ്ഞാ​നി​ക കേ​ന്ദ്ര​ങ്ങ​ളെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു. അ​തി​ന്റെ ഫ​ല​മാ​യി 1951ൽ ​വ​ട​ക​ര സ​മ​സ്ത സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച ചേ​ർ​ന്ന മു​ശാ​വ​റ സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് രൂ​പം​കൊ​ണ്ടു. അ​തി​ന്റെ അ​ക്ഷീ​ണ യ​ത്ന​ങ്ങ​ളു​ടെ ഫ​ല​മാ​ണ് ഇ​ന്ന് കാ​ണു​ന്ന 6000ല​ധി​കം മ​ഹ​ല്ലു​ക​ളും പ​തി​നൊ​ന്നാ​യി​ര​ത്തി​ല​ധി​കം മ​ദ്റ​സ​ക​ളും അ​റ​ബി കോ​ള​ജു​ക​ളും പ​ള്ളി​ദ​ർ​സു​ക​ളും. ഇ​വ ​ഇ​ന്ത്യ​ക്ക് പു​റ​ത്തും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ലി​യ ശൃം​ഖ​ല​യാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് 1963ൽ ​ജാ​മി​യ്യ നൂ​രി​യ്യ കോ​ള​ജ് സ്ഥാ​പി​ച്ചു.

1954ൽ ​യു​വ​ജ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ന്ദേ​ശ പ്ര​ചാ​ര​ണ​ത്തി​ന് സു​ന്നി​യു​വ​ജ​ന സം​ഘം, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് 1989ൽ ​സ​മ​സ്ത കേ​ര​ള സു​ന്നി സ്റ്റു​ഡ​ന്റ്സ് ഫെ​ഡ​റേ​ഷ​ൻ, മ​ഹ​ല്ലു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ, പ​ള്ളി ദ​ർ​ശ​സ് അ​റി​ബി കോ​ള​ജ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യി ജം​ഇ​യ​ത്തു​ൽ മു​ദ​രീ​സീ​ൻ, ഖ​തീ​ബു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യി ജം​ഇ​യ്യ​ത്തു​ൽ ഖു​ത്വ​ബ, മ​ദ്റ​സ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ടെ സം​ഘ​ട​ന​യാ​യ എ​സ്.​കെ.​എം.​എം.​എ, ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടാ​യ്മ​യാ​യ സ​മ​സ്ത എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ, വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സ​മ​സ്ത ഇ​സ്‍ലാ​മി​ക് സെ​ന്റ​ർ, കു​ട്ടി​ക​ളു​ടെ സം​ഘ​ട​ന​യാ​യി സു​ന്നി ബാ​ല​വേ​ദി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ​കൊ​ണ്ട് പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച് സ​മ​സ്ത​യാ​ണ് നൂ​റി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. അ​തി​നു​പു​റ​ത്ത് സ​മ​സ്ത ബ​ന്ധ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ എ​ണ്ണ​മ​റ്റ​താ​ണ്.

വി​ശു​ദ്ധ പാ​ര​മ്പ​ര്യ ഇ​സ്‌​ലാ​മി​ന്റെ ന​യ​നി​ല​പാ​ടു​ക​ളും സ​മീ​പ​ന​രീ​തി​ക​ളും അ​തേ ത​നി​മ​യോ​ടെ സം​ര​ക്ഷി​ച്ചു​നി​ർ​ത്തു​ക എ​ന്ന ദൗ​ത്യ​മാ​ണ് സ​മ​സ്ത ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു നൂ​റ്റാ​ണ്ടു​കാ​ല​മാ​യി കേ​ര​ള​ത്തി​ൽ സ​മ​സ്ത നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദൗ​ത്യ​മാ​ണി​ത്. മ​ത​കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​വും ക​ണി​ശ​വു​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ ത​ന്നെ, ഓ​രോ ഇ​ട​പെ​ട​ലും സാ​മൂ​ഹി​ക സ​മാ​ധാ​ന​ത്തെ​യും സാം​സ്‌​കാ​രി​ക സു​താ​ര്യ​ത​യെ​യും സ്പ​ർ​ശി​ക്കു​ന്ന​താ​ണ് എ​ന്ന് സ​മ​സ്ത ഉ​റ​പ്പു​വ​രു​ത്തു​ന്നു. കേ​ര​ള​ത്തി​ലെ ഇ​സ്‌​ലാ​മി​ന്റെ​യും മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്റെ​യും ച​രി​ത്രം, പ്ര​വാ​ച​ക കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​താ​ണ് എ​ന്ന് അ​ഭി​മാ​ന​ബോ​ധ​ത്തോ​ടെ സ​മ​സ്ത ഉ​യ​ർ​ത്തി​പി​ടി​ക്കു​ന്നു​ണ്ട്.

മ​ത​ബോ​ധം, അ​തി​ന്റെ ത​നി​മ​യും വി​ശു​ദ്ധി​യും ചോ​ർ​ന്നു​പോ​കാ​തെ ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റ്റ​പ്പെ​ടു​ന്ന​തി​ൽ, ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലെ​യും കേ​ര​ളീ​യ പ​ണ്ഡി​ത​ന്മാ​ർ അ​ത്യ​ന്തം ജാ​ഗ്ര​ത പു​ല​ർ​ത്തി. പാ​ര​മ്പ​ര്യ വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ത്മീ​യാ​ചാ​ര​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യു​ന്ന പ്ര​വ​ണ​ത​ക​ൾ, സ​മൂ​ഹ​ത്തി​ൽ ആ​ശ​യ​കു​ഴ​പ്പ​ത്തി​നും വി​ഭ​ജ​ന​ത്തി​നും വ​ഴി​യൊ​രു​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് അ​വ​യെ ത​ട​യു​ന്ന​തി​നു​കൂ​ടി സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ രൂ​പം​കൊ​ണ്ട​ത്.

Tags:    
News Summary - Samastha International Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.