തിരുവനന്തപുരം: ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചെന്ന കേസിലെ പ്രതിക്ക് 14 വർഷം കഠിനതടവും 26,000 രൂപ പിഴയും. വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെ (54) യാണ് വിവിധ വകുപ്പുകളിലായി അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷവും മൂന്നു മാസവും അധികതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണമെന്ന് വിധിന്യായതിൽ പറയുന്നു.
2024 ഒക്ടോബർ 20 ന് വൈകിട്ട് അഞ്ചക്കായായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി നിർബന്ധിച്ച് ഉമ്മവെപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി കരഞ്ഞുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞു.
ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി എന്നിവർ ഹാജരായി. വലിയതുറ പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്. ജയശ്രീയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.