തിരുവനന്തപുരം: ജൂൈല ആറിന് രാത്രി ഏഴിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഫ്ലാറ്റിൽനിന്ന് പൊലീസ് വാഹനത്തിൽ പോയത് എങ്ങോട്ടാണെന്ന ദുരൂഹത വർധിക്കുന്നു. മാസങ്ങളായി അർധരാത്രി സെക്രട്ടേറിയറ്റിനടുത്ത ഫ്ലാറ്റിൽ എത്തിയിരുന്ന ശിവശങ്കർ ജൂലൈ ആറിനാണ് അവസാനമായി വന്നതെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ കസ്റ്റംസിന് മൊഴി നൽകിയത്. അന്ന് വൈകീട്ട് പൊലീസ് വാഹനത്തിൽ അവിടെനിന്ന് പോയശേഷം മടങ്ങിയെത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ജൂലൈ അഞ്ചിനാണ് വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് പിടിച്ചതും സരിത്ത് അറസ്റ്റിലാകുന്നതും. തുടർന്നാണ് സ്വപ്ന സുരേഷിെൻറ പങ്കും ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി അവരുടെ ബന്ധവും പുറത്തുവന്നത്. പിറ്റേന്ന് വിഷയം സജീവ ചർച്ചയായി. അന്ന് രാത്രിയാണ് ശിവശങ്കർ ഫ്ലാറ്റിൽനിന്ന് പോയത്. ഏഴിന് ശിവശങ്കെറ പദവികളിൽനിന്ന് മാറ്റുകയുംചെയ്തു. ഇത് നേരത്തെ തന്നെ ശിവശങ്കർ മനസ്സിലാക്കിയിരുന്നതിനാലാവാം ഫ്ലാറ്റിൽനിന്ന് പോയതെന്നാണ് അനുമാനം.
ജൂലൈ നാലിന് തന്നെ സ്വപ്നയും കുടുംബവും അമ്പലംമുക്കിലെ ഫ്ലാറ്റിൽനിന്ന് മുങ്ങിയിരുന്നു. ഇത് ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനുശേഷം തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ കഴിഞ്ഞ ശേഷമാണ് എറണാകുളത്തേക്ക് കടന്നെതന്നാണ് വിവരം. എന്നാണ് എറണാകുളത്തേക്ക് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനാൽ തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് മുമ്പ് തന്നെ ശിവശങ്കർ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പൊലീസ് വാഹനത്തിൽ പോയത് എങ്ങോട്ടാണെന്നത് ദുരൂഹത ഉയർത്തുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.