പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാറിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായുക എന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ച നവകേരള സർവേ നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള എൽ.ഡി.എഫിന്റെ കാമ്പയിനാക്കി മാറ്റിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കുറ്റപ്പെടുത്തി.
സർവേ നടത്താനായുള്ള കർമസേനയിലേക്ക് എൽ.ഡി.എഫ് അനുഭാവികളെ കണ്ടെത്തണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഭരണത്തിെന്റ തണലിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതടക്കം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്ന സി.പി.എമ്മിന്റെ ചെയ്തികൾ തന്നെയാണ് നവകേരള സർവേ കർമസേന നിയമനത്തിലും പ്രകടമാവുന്നത്. പൊതുഖജനാവിൽ നിന്നുള്ള പണമുപയോഗിച്ച് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനാണ് സി.പി.എം നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.