ന്യൂഡൽഹി: രാജ്ഭവൻ സമരത്തിലൂടെ ജനാധിപത്യപരമായ അവകാശമാണ് വിനിയോഗിക്കുന്നതെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹി കൊച്ചിൻ ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഇടതുമുന്നണിയുടെ രാജ്‍ഭവൻ മാർച്ചിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീഷണിയും സമ്മർദവും കൊണ്ട് തന്നെ എടുത്ത തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, സമ്മർദം ചെലുത്താമെന്ന് ആരും കരുതരുത്. ഭരണഘടന ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറില്ല. കോടതിവിധികൾ എല്ലാവരും മാനിക്കണം. ആർക്കും സംഘടിക്കാനും അവരവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും അവകാശമുണ്ട്. അതിനെ താൻ സ്വാഗതം ചെയ്യുന്നു. സമരത്തിലൂടെ ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുകയാണ് അവർ ചെയ്യുന്നത്. അതേസമയം താൻ നേരത്തെ എടുത്ത തീരുമാനത്തിൽനിന്ന് അകലം പാലിച്ചിട്ടില്ലെന്നും ഭാവിയിൽ തീരുമാനം മാറ്റാൻ പോകുന്നില്ലെന്നും ഗവർണർ പറഞ്ഞു. നാടിന്റെ നിയമവും ഭരണഘടനയും ഉയർത്തിപ്പിടിക്കുകയാണ് എന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.