സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊെല്ലഗല് 766 ദേശീയപാതയിലെ യാത്രാ നിരോധന പ്രശ്നം സമവായത്തിലൂടെ പരിഹരിക്കണമെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി. വയനാടിനോട് നീതി കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിനൊപ്പം സംസ്ഥാന സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ട്. പ്രമുഖ നിയമവിദഗ്ധർ വിഷയത്തിൽ ഇടപെടും. നിരാഹാരമിരിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ സമരം വെറുതേയാവില്ല. നാടിന് വേണ്ടിയുള്ള സമരമാണിതെന്നും എല്ലാ പിന്തുണയും നൽകുമെന്നും രാഹുൽ വ്യക്തമാക്കി.
രാവിലെ ഒമ്പത് മണിയോടെ വിനായക ആശുപത്രിയിൽ കഴിയുന്ന സമരസമിതി നേതാക്കളെ സന്ദർശിച്ച ശേഷമാണ് രാഹുൽ അനിശ്ചിതകാല നിരാഹാര സമര പന്തലിലെത്തിയത്. നിരാഹാര സമരത്തിലുള്ള യുവനേതാക്കളെ ഐക്യദാര്‍ഢ്യം അറിയിച്ച രാഹുൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
അതേസമയം, എന്‍.എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 10ാം ദിനത്തിലേക്ക് കടന്നു. രാത്രിയാത്ര നിരോധനം പിന്‍വലിക്കുക, പാത പൂര്‍ണമായി അടച്ചിടാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിവിധ യുവജന സംഘടനകള്‍ ചേര്‍ന്ന് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നിരാഹാര സമരം നടത്തുന്നത്. രണ്ടു ലക്ഷത്തോളം ആളുകൾ ഇതിനകം സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.