വയനാട്ടിൽ നാല് ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; രാഹുലും പ്രദീപും ജയിച്ചു... -Live

2024-11-23 12:13 IST

ലീഡ് വീണ്ടും ഉയർത്തി സ്ഥാനാർഥികൾ

പ്രിയങ്ക ഗാന്ധി - 3,11,804

രാഹുൽ മാങ്കൂട്ടത്തിൽ - 12765

യു.ആർ പ്രദീപ് - 11936

2024-11-23 12:10 IST

പാലക്കാട്ടേത് തിളക്കമാർന്ന വിജയം, ചേലക്കരയിലെ തിരിച്ചടി പാർട്ടി പരിശോധിക്കണം -കെ. മുരളീധരൻ

പാലക്കാട്ടേത് തിളക്കമാർന്ന വിജയമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ, ചേലക്കരയിലെ തിരിച്ചടി പാർട്ടി പരിശോധിക്കണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ നേട്ടം ഇത്തവണ കൈവരിക്കാൻ സാധിച്ചില്ല. ജനവിധി വിനയപൂർവം സ്വീകരിക്കുന്നു. ഭരണവിരുദ്ധ വികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്ന മുന്നറിയിപ്പാണ് ചേലക്കര ചൂണ്ടിക്കാട്ടുന്നത്. 

2024-11-23 12:01 IST

വയനാടിന്‍റെ പ്രിയങ്കരിക്ക് മൂന്ന് ലക്ഷം ലീഡ്

വയനാടിന്‍റെ പ്രിയങ്കരിക്ക് മൂന്ന് ലക്ഷം ലീഡ് ഉയർന്നു. 3,11,804 ആണ് പ്രിയങ്കയുടെ നിലവിലെ ലീഡ്. വയനാടിന്‍റെ പ്രിയങ്കരിക്ക് മൂന്ന് ലക്ഷം ലീഡ് ഉയർന്നു. 3,11,804 നിലവിലെ ലീഡ്. പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്‍റെ പകുതി വോട്ട് മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് ലഭിച്ചത്.

2024-11-23 11:55 IST

ചേലക്കരയിലെ സ്ഥാനാർഥികളുടെ വോട്ടുനില

യു.ആര്‍. പ്രദീപ് (എൽ.ഡി.എഫ്)- 42,009

രമ്യ ഹരിദാസ് (യു.ഡി.എഫ്) - 31,718

കെ. ബാലകൃഷ്ണന്‍ (ബി.ജെ.പി) - 18,946

Tags:    
News Summary - Wayanad, Palakkad, Chelakkara Voting Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.