ശിവഗിരിയിലെ ശ്രീനാരായണഗുരു സമാധി മണ്ഡപത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ചേർന്ന് സ്വീകരിക്കുന്നു
വർക്കല: പിന്നാക്ക വിഭാഗങ്ങളിലെ സ്ഥാനാർഥികൾക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണമെന്ന് രാഹുൽ ഗാന്ധിയോട് ശിവഗിരി മഠം അഭ്യർഥിച്ചതായി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. രാഹുൽ ഗാന്ധി ശിവഗിരിയിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങിയശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുകളിൽ പിന്നാക്ക ജനവിഭാഗങ്ങൾ പിന്തള്ളപ്പെട്ടു പോകുന്നുണ്ട്. അതിനാൽ അത്തരം ജനവിഭാഗങ്ങളിലെ സ്ഥാനാർഥികളെക്കൂടി പരിഗണിക്കണം. അവർക്ക് ഭൂരിപക്ഷമുള്ളയിടങ്ങളിലും ജയിക്കാനാവുന്നതുമായ സീറ്റുകൾ നൽകണമെന്ന അഭ്യർഥന ശിവഗിരി മഠം രേഖാമൂലമാണ് രാഹുൽ ഗാന്ധിക്ക് നൽകിയത്.
കത്ത് വായിച്ച രാഹുൽ അനുകൂലമായി പ്രതികരിച്ചെന്നും സ്വാമി സച്ചിദാനന്ദ അറിയിച്ചു. ശിവഗിരി മഠം പ്രസിഡന്റും ജനറൽ സെക്രട്ടറിയും ട്രഷററും ഒപ്പുവെച്ച കത്താണ് നൽകിയത്. പ്രത്യേക മണ്ഡലങ്ങളെയോ സ്ഥാനാർഥികളെയോ നിർദേശിച്ചോ എന്ന ചോദ്യത്തിന്, ആദ്യം ചിരിയായിരുന്നു സ്വാമിയുടെ മറുപടി. ശേഷം, അതൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന മറുപടിയും അദ്ദേഹം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.