ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ


ഇടപാടുകാരോടും കേരളത്തോടും കെ.എസ്.എഫ്.ഇക്ക് പ്രതിബദ്ധത -ധനമന്ത്രി

കൊ​ല്ലം: ഇ​ട​പാ​ടു​കാ​രോ​ടും, ഒ​പ്പം സ​മൂ​ഹ​ത്തോ​ടും പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ് കെ.​എ​സ്.​എ​ഫ്.​ഇ​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. പ്ര​കൃ​തി​ദു​ര​ന്തം നേ​രി​ട്ട വ​യ​നാ​ട്ടി​​ൽ ക​ൽ​പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 45 കോ​ടി​യു​ടെ അ​ന​ക്‌​സ് ബ്ലോ​ക്ക് നി​ർ​മി​ച്ച് ന​ൽ​കി​യ​ത് ഇ​തി​ന് തെ​ളി​വാ​ണ്. കെ.​എ​സ്.​എ​ഫ്.​ഇ ഗാ​ല​ക്സി ചി​ട്ട​ക​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്ന ‘സ​മ്മാ​നോ​ത്സ​വം 2026’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ട്ടാ​ര​ക്ക​ര അ​മ്പ​ല​ക്ക​ര മൈ​താ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഗാ സ​മ്മാ​ന​മാ​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​റി​ന്‍റെ താ​ക്കോ​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി കെ.​വി. ഷ​ക്കീ​ലി​ന് മ​ന്ത്രി സ​മ്മാ​നി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട - I ബ്രാ​ഞ്ചി​ലെ ഇ​ട​പാ​ടു​കാ​ര​നാ​ണ് ഷ​ക്കീ​ൽ.

ബം​ബ​ർ സ​മ്മാ​ന​മാ​യ 17 ഇ​ന്നോ​വ ക്രി​സ്റ്റ കാ​റു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. വി​വി​ധ സ​മ്മാ​ന​പ​ദ്ധ​തി​ക​ളി​ലാ​യി പ്ര​തി​വ​ർ​ഷം 18 കോ​ടിയു​ടെ സ​മ്മാ​ന​വി​ത​ര​ണം കൃ​ത്യ​ത​യോ​ടെ നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് കെ.​എ​സ്.​എ​ഫ്.​ഇ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ പ​റ​ഞ്ഞു. ആ​ധു​നി​ക​വ​ത്​​ക​ര​ണ​ത്തി​ന്റെ പാ​ത​യി​ൽ തു​ട​ർ​ന്നും നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി എ​ത്തു​മെ​ന്ന് കെ.​എ​സ്.​എ​ഫ്.​ഇ എം.​ഡി ഡോ. ​എ​സ്.​കെ. സ​നി​ൽ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​സ്.​ആ​ർ. അ​രു​ൺ ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ എ. ​ഷാ​ജു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി. ​രാ​മ​കൃ​ഷ്ണ പി​ള്ള, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​ൽ. മി​നി, മൈ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​വ്യ ച​ന്ദ്ര​ശേ​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​നീ​ത് ശ്രീ​നി​വാ​സ​ന്റെ സം​ഗീ​ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

Tags:    
News Summary - KSFE is committed to its customers and Kerala - Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.