എം.​യു. ഷി​നി​ജ

48 വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ വനിത അംഗം

ഗു​രു​വാ​യൂ​ര്‍: അ​ര നൂ​റ്റാ​ണ്ടോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മം കു​റി​ച്ച് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് വ​നി​ത അം​ഗം. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍മാ​ന്‍ എം.​യു. ഷി​നി​ജ​യി​ലൂ​ടെ​യാ​ണ് ഭ​ര​ണ​സ​മി​തി​യി​ല്‍ വ​നി​ത പ്ര​വേ​ശം സാ​ധ്യ​മാ​കു​ന്ന​ത്. 1978ല്‍ ​ഭേ​ദ​ഗ​തി ചെ​യ്ത, ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ച​ട്ട​മ​നു​സ​രി​ച്ച് രൂ​പ​വ​ത്ക​രി​ച്ച ഒ​രു ഭ​ര​ണ​സ​മി​തി​യി​ലും ഇ​തു​വ​രെ വ​നി​ത അം​ഗം ഉ​ണ്ടാ​യി​ട്ടി​ല്ല.

ഭ​ര​ണ​സ​മി​തി​യെ കു​റി​ച്ച ച​ര്‍ച്ച​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ പ​ല​പ്പോ​ഴും വ​നി​ത​ക​ളു​ടെ പേ​ര് ഉ​യ​രാ​റു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യാ​യി​ട്ടും ഒ​മ്പ​തം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ സ്ത്രീ ​പ്ര​വേ​ശം ഉ​ണ്ടാ​യി​ല്ല. 1971ല്‍ ​ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ഭ​ര​ണം സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ശേ​ഷ​മു​ള്ള ആ​ദ്യ ഭ​ര​ണ​സ​മി​തി​ക​ളി​ല്‍ സ്ത്രീ ​പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു. സാ​ഹി​ത്യ​കാ​രി എ​ന്‍. ബാ​ലാ​മ​ണി​യ​മ്മ, ദേ​വ​കി​യ​മ്മ എ​ന്നി​വ​ര്‍ ആ​ദ്യ​കാ​ല​ത്തെ ഭ​ര​ണ​സ​മി​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, 1978ല്‍ ​ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത ശേ​ഷം വ​നി​ത​ക​ള്‍ ഭ​ര​ണ​സ​മി​തി​യി​ല്‍ എ​ത്തി​യി​ല്ല. മൂ​ന്ന് പാ​ര​മ്പ​ര്യ അം​ഗ​ങ്ങ​ളും സം​സ്ഥാ​ന ത​ര്‍ക്കാ​റി​ലെ ഹി​ന്ദു മ​ന്ത്രി​മാ​ര്‍ ചേ​ര്‍ന്ന് നാ​മ​നി​ര്‍ദേ​ശം ചെ​യ്യു​ന്ന ആ​റ് അം​ഗ​ങ്ങ​ളും ഉ​ള്‍പ്പെ​ട്ട​താ​ണ് ഭ​ര​ണ​സ​മി​തി. ര​ണ്ട് വ​ര്‍ഷ​മാ​ണ് കാ​ലാ​വ​ധി.

ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ചു​മ​ത​ല​യി​ല്‍ വ​നി​ത​ക​ള്‍ പ​ല​പ്പോ​ഴും എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തി​ലാ​ണ് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ല്‍ സ്ത്രീ ​പ്ര​വേ​ശം ഉ​ണ്ടാ​കു​ന്ന​ത് എ​ന്ന​ത് പ്ര​ത്യേ​ക​ത​യാ​യി. സി.​പി.​ഐ​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് ഷി​നി​ജ ഭ​ര​ണ സ​മി​തി​യി​ലെ​ത്തു​ന്ന​ത്.

Tags:    
News Summary - After 48 years, a woman member in the Guruvayur Devaswom Governing Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.