ഉരുൾ ദുരന്തം: 17 കുട്ടികൾ ഇപ്പോഴും കാണാമറയത്ത്
മുണ്ടക്കൈ (വയനാട്): അനേകം ജീവനും നൂറുകണക്കിന് കുടുംബങ്ങളുടെ ആയുസ്സിലെ സമ്പാദ്യവും ഒറ്റ രാത്രി കൊണ്ട് കശക്കിയെറിഞ്ഞ മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽ 17 കുട്ടികൾ ഇപ്പോഴും കാണാമറയത്ത്. മഹാദുരന്തം നടന്ന് 20 ദിവസം പിന്നിട്ടെങ്കിലും ഇവരെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
ഇവരെ കൂടാതെ 36 കുട്ടികൾ പ്രകൃതിക്കലിയിൽ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ജൂലൈ 30ന് അർധരാത്രി മൂന്ന് ഗ്രാമങ്ങളിൽ സംഹാര താണ്ഡവമാടിയ ഉരുൾപൊട്ടലിൽ കുട്ടികളുൾപ്പെടെ ഇനിയും 119 പേരെ കണ്ടെത്താനുണ്ടെന്നാണ് അവസാനം പുറത്തുവന്ന കണക്കുകൾ.
316 കുട്ടികൾ ഇപ്പോഴും 10 ദുരിതാശ്വാസ ക്യാമ്പുകളിലായുണ്ട്. അഞ്ച് കുട്ടികള് വിവിധ ആശുപത്രികളില് ചികിത്സയിലാണ്. 61 പേര് ബന്ധു വീടുകളിലും 166 പേര് സ്വന്തം വീടുകളിലുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.