ശബരിമല സർവിസിന്​ 100 സ്വകാര്യ ബസുകളും; മന്ത്രി സി.പി. ജോൺ

ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ശ​ബ​രി​മ​ല സ​ർ​വി​സി​നാ​യി 100 സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ട​ക​ക്കെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ. 461 ബ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​മ്പ സ​ർ​വി​സി​ന്​ ഇ​റ​ക്കു​ക. നി​ല​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത് ന​ട​ത്തി​യ സ​ർ​വി​സു​ക​ൾ ഏ​റെ ലാ​ഭ​ക​ര​മാ​ണ്.

വാ​ഹ​ന​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി എ​ന്ന ലേ​ബ​ൽ പ​തി​ക്കും. ക​ണ്ട​ക്ട​ർ മാ​ത്ര​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടേ​താ​യി ഉ​ണ്ടാ​കു​ക. 40 തീ​ർ​ഥാ​ട​ക​രു​ണ്ടെ​ങ്കി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ത്തി പ​മ്പ​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ ‌സ​ജ്ജ​മാ​ണ്. ക്ഷേ​ത്ര​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള പ​മ്പ സ​ർ​വി​സും കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

യാ​ത്ര​വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നും കെ.​എ​സ്.​ആ​ർ.​ടി.​സി സ​ജ്ജ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ച​ര​ക്ക് നീ​ക്ക​ത്തി​നാ​യി ലോ​റി​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത് ഓ​ടി​ച്ചു​തു​ട​ങ്ങി. വീ​ടു​മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​താ​വ​ശ്യ​ത്തി​നും സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാം. ത​ടി നീ​ക്ക​ത്തി​നും ലോ​റി ന​ൽ​കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കാ​കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം ല​ക്ഷ്യ​മി​ട്ടാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് -മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - 100 private buses for Sabarimala service: Minister C.P. John

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.