അമേരിക്കയിൽനിന്ന് വ്യാജ ബോബ് ഭീഷണി; ചെന്നൈ സ്വദേശി പിടിയിൽ
തിരുവനന്തപുരം: വിമാനത്താവളം, ക്ലിഫ് ഹൗസ്, ലോക് ഭവൻ, സെക്രട്ടേറിയറ്റ്, ജില്ല കോടതി, കലക്ടറേറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവിടങ്ങളിൽ സ്ഥിരമായി വ്യാജ ബോബ് ഭീഷണി സന്ദേശങ്ങൾ അയക്കുന്നയാൾ പിടിയിൽ. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ചെന്നൈ സ്വദേശി ശരത് സുബ്രമണ്യത്തെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
2023 മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിലാണ് നിർണായക നടപടി. തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് വെച്ചെന്ന സന്ദേശത്തെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുമ്പോൾ തേനീച്ചക്കൂട് ഇളകുകയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോർട്ട് കമീഷണർ തുടങ്ങിയവരെയും ലക്ഷ്യമിട്ട് പ്രതി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം എന്നിവിടങ്ങളിലെ വെബ്സൈറ്റിൽ നുഴഞ്ഞുകയറി ബോംബ് വെച്ചതായി മെയിൽ അയച്ചിട്ടുണ്ട്. കേരളത്തിൽ മാത്രം 200ലേറെ ബോംബ് ഭീഷണി സന്ദേശങ്ങളാണ് അയച്ചത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പ്രതി ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ ചെന്നൈ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ഡേ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദേശപ്രകാരം സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർമാരായ അജയകുമാർ, പ്രകാശ്, എസ്.ഐ. ഷിബു, എസ്.സി.പി.ഒ രാകേഷ് ചേർന്ന് എന്നിവർ അറസ്റ്റ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.