പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലേക്കുള്ള എം.എസ്.എഫ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു

വൈത്തിരി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെ​റ്റ​റി​ന​റി കോ​ള​ജി​ന് പുറത്ത് എം.എസ്.എഫ് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ ഇത് ചാടിക്കടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

കൂടുതൽ വിദ്യാർഥി സംഘടനകൾ വിഷയത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. കെ.എസ്.യുവിന്‍റെയും ഫ്രറ്റേണിറ്റിയുടെയും മാർച്ച് ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് വിന്യാസം സ്ഥലത്ത് നടത്തിയിട്ടുണ്ട്.

 

സി​ദ്ധാ​ർ​ഥ​ന്റെ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ യൂ​നി​വേ​ഴ്സി​റ്റി ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കു​ക, സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ൽ യൂ​ത്ത് ലീ​ഗ് ഉ​പ​വാ​സ സ​മ​രം തുടരുകയാണ്. 

സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂടുതൽ ദുരൂഹതയുന്നയിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കോളജിൽ 13ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ സി​ദ്ധാ​ർ​ഥ​ൻ മ​രി​ച്ച 18ാം തീ​യ​തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യ​ല്ല ഇ​ത് ന​ൽ​കി​യ​തെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി ആ ​പെ​ൺ​കു​ട്ടി​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് സി​ദ്ധാ​ർ​ഥ​ന്റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സി​ദ്ധാ​ർ​ഥ​ന് എ​സ്.​എ​ഫ്.​ഐ മെം​ബ​ർ​ഷി​പ്പി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള 18 പേ​രി​ൽ അ​ഞ്ചു​പേ​രും സി​ദ്ധാ​ർ​ഥ​നൊ​പ്പം ഒ​രേ ബാ​ച്ചി​ൽ പ​ഠി​ക്കു​ന്ന​വ​രാണ്. സി​ദ്ധാ​ർ​ഥ​നെ മ​ർ​ദി​ക്കാ​നും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്താ​നും സ​ഹ​പാ​ഠി​ക​ളും കൂ​ട്ടു​നി​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന സം​ശ​യം ഇ​നി​യും ദൂ​രീ​ക​രി​ച്ചി​ട്ടി​ല്ല. വാ​ല​ൈ​ന്റ​ൻ​സ് ഡേ​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 13ന് ​വൈ​കീ​ട്ട് കോ​ള​ജി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സി​ദ്ധാ​ർ​ഥ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ർ​ട്ടി നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. പാ​ർ​ട്ടി​ക്കി​ടെ ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി സി​ദ്ധാ​ർ​ഥ​ൻ ഡാ​ൻ​സ് ക​ളി​ച്ചു. ഇ​ത് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​യ​താ​യാ​ണ് അ​ന്വേ​ഷി​ച്ച ബ​ന്ധു​ക്ക​ൾ​ക്ക് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. 

Tags:    
News Summary - Water cannon fired at MSF march to Pookod Veterinary College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.