കോന്നി: കോന്നി ആനത്താവളത്തിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. കോന്നി ചേരിമുക്ക് പുളിക്കമണ്ണിൽ മോഹനൻ നായർ (61) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45ഓടെയാണ് സംഭവം.
‘പ്രിയദർശിനി’ എന്ന ആനയാണ് പാപ്പാനെ കുത്തിയത്. തീറ്റ നൽകിയ ശേഷം തുമ്പികൈയിലുണ്ടായിരുന്ന മുറിവ് വൃത്തിയാക്കി മരുന്നുവെക്കുമ്പോൾ ആന പാപ്പാനെ എടുത്ത് തറയിൽ അടിച്ചശേഷം തേറ്റ കൊണ്ട് കുത്തുകയായിരുന്നു. ഉടൻ മറ്റു പാപ്പാൻമാരെത്തി തൊട്ടടുത്ത താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: രമാദേവി. മക്കൾ: രജ്ഞിനി, രശ്മി. കുട്ടിയാനയായിരുനപ്പോൾ ആനത്താവളത്തിലെത്തിയ പ്രിയദർശിനിക്ക് 42 വയസ്സുണ്ട്. ഇവിടെ ആനസവാരിക്കും ഉപയോഗിച്ചിരുന്നു. പൊതുവെ ശാന്തസ്വഭാവമുള്ള ആനയിൽനിന്ന് ആദ്യമായാണ് ഇത്തരം പെരുമാറ്റം. കോന്നി ആനത്താവളത്തിലും ഇത് ആദ്യ സംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.