സവർക്കറെ പുകഴ്ത്തി ചോദ്യം: നടപടിക്ക്​ മന്ത്രിയുടെ നിർദേശം

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഫ്രീ​ഡം ക്വി​സി​ൽ വി.​ഡി. സ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി​യ ചോ​ദ്യം ഉ​ൾ​പ്പെ​ട്ട​ത് വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കാ​സ​ർ​കോ​ട്, കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം ഉ​പ​ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ൽ ഫ്രീ​ഡം ക്വി​സ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​രം സാ​മൂ​ഹി​ക​ശാ​സ്ത്ര ക്ല​ബി​ന്റെ​യോ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ​യോ പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​റി​ൽ തീ​രു​മാ​നി​ക്കാ​ത്ത പ​രി​പാ​ടി​യാ​ണെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫി​സ് വാ​ർ​ത്ത​കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​തു​പോ​ലെ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ അ​നൗ​ദ്യോ​ഗി​ക​മാ​യി ചോ​ദ്യ​ങ്ങ​ൾ നി​ർ​മി​ച്ച് മ​ത്സ​രം ന​ട​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സാ​മൂ​ഹി​ക​ശാ​സ്ത്ര ക്ല​ബും ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​രി​ത്ര​ത്തി​ന്റെ പി​ൻ​ബ​ല​മി​ല്ലാ​ത്ത തെ​റ്റാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ദോ​ഷൈ​ക​ദൃ​ക്കു​ക​ളാ​ണ്. ഇ​ത്ത​ര​ത്തി​ൽ തെ​റ്റാ​യ ചോ​ദ്യം ത​യാ​റാ​ക്കി മ​ത്സ​രം ന​ട​ത്തി​യ​ത് ആ​രെ​ന്ന് അ​ന്വേ​ഷി​ച്ച് ക​ണ്ടു​പി​ടി​ച്ച്, അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

‘ബ്രി​ട്ടീ​ഷു​കാ​രി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ശി​ക്ഷ ല​ഭി​ച്ച സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ആ​ര്?’ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ധ്യാ​പ​ക​ർ​ക്കു ന​ൽ​കി​യ ഉ​ത്ത​ര​സൂ​ചി​ക​യി​ൽ വി.​ഡി. സ​വ​ർ​ക്ക​ർ എ​ന്ന പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസിൽ ടൈ ബ്രേക്കർ ക്വസ്റ്റ്യൻസ് എന്ന തലക്കെട്ടിന് കീഴിൽ അഞ്ചാമതായാണ് സ്വാതന്ത്ര്യ സമരസേനാനിയെ കുറിച്ചുള്ള ചോദ്യം. മഞ്ച്വേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായാണ് ഈ ചോദ്യാവലി തയാറാക്കിയത്. ചോദ്യാവലിക്കെതിരെ എം.എസ്.എഫ് പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ, സ്വാതന്ത്ര്യദിന ക്വിസുമായി ബന്ധപ്പെട്ട് ഉയർന്ന വി.ഡി. സവർക്കർ വിവാദത്തിൽ കാസർകോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എ.ഇ.ഒമാരോട് (അസി. എജുക്കേഷണൽ ഓഫിസർ) റിപ്പോർട്ട് തേടി. കാസർകോട്, കുമ്പള, മഞ്ചേശ്വരം എ.ഇ.ഒമാർ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് നിർദേശം.

വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യോത്തരം എങ്ങനെ ഉൾപ്പെട്ടു എന്ന് പരിശോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകരാണ് ചോദ്യങ്ങൾ തയാറാക്കിയതെന്നാണ് വിശദീകരണം.

അതേസമയം, ചരിത്രത്തെ കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കം അനുവദിക്കില്ലെന്ന് മുസ്‍ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ എ.​കെ.എം. അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് വർഗീയ അജണ്ട നടപ്പിലാക്കാനും ചരിത്രസത്യങ്ങളെ അട്ടിമറിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.