വാളയാർ കേസ്: ആരോപണ വിധേയനായ ശിശുക്ഷേമ സമിതി അധ്യക്ഷനെ നീക്കി

പാലക്കാട്: വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. എൻ. രാജേഷിനെ സ്ഥാനത്ത് നിന്ന് നീക്കി. കേസിൽ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഇയാൾ ഹാജരായത് വിവാദമായിരുന്നു. തുടർന്നാണ് നടപടി.

നേരത്തെ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്‌ കുമാറിന് വേണ്ടിയാണ് ഇപ്പോഴത്തെ ശിശുക്ഷേമ സമിതി അധ്യക്ഷൻ എൻ. രാജേഷ് ആദ്യഘട്ടത്തില്‍ ഹാജരായത്. കേസിന്‍റെ വിചാരണാ വേളയിലാണ് ഇയാളെ ശിശുക്ഷേമ സമിതി ചെയര്‍മാനായി നിയമിക്കുന്നത്. സി.പി.എമ്മിന് താല്‍പര്യമുള്ള കേസുകള്‍ അട്ടിമറിക്കാനാണ് വെൽഫെയർ കമ്മിറ്റിയുടെ അധ്യക്ഷനായി രാജേഷിനെ നിയമിച്ചതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.

ശിശുക്ഷേമ സമിതി ചെയര്‍മാൻ കേസിൽ ഇടപെട്ടെന്ന ആരോപണവുമായി ഷാഫി പറമ്പിൽ എം.എൽ.എ രംഗത്തെത്തിയിരുന്നു. പ്രതിക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാൻ ഹാജരായത് തെറ്റാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും പറഞ്ഞിരുന്നു. വ്യാപക വിമർശനം ഉയർന്നതോടെയാണ് രാജേഷിനെ സ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാർ നിർബന്ധിതരായത്.

Tags:    
News Summary - walayar case cwc chairman transferred -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.