മുൻ എം.എൽ.എ വി.ബലറാം അന്തരിച്ചു

തൃശൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ അഡ്വ.വി. ബലറാം (72) അന്തരിച്ചു. പൂങ്കുന്നം രാംനഗറിലുള്ള വസതി യിൽ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. രാവിലെ അവശനിലയിൽ കണ്ട അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്ര ിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് തവണ ബൈപാസ് ശസ്ത്രക്രിയക്ക്​ വിധേയനായ ബലറാം, ശ്വാസകോശസംബന്ധമായ രോഗ ത്തിനും ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ.

1947 നവംബർ പത്തിന് ഗുരുവായൂർ വെള്ളൂർ വീട്ടിൽ പരേതരായ ടി.രാമൻനായരുടെയും, വെള്ളൂർ ചിന്നമ്മു അമ്മയുടെയും മകനായി ജനിച്ചു. കെ.കരുണാകര​​െൻറ നേതൃത്വത്തിൽ ഡി.ഐ.സി രൂപവത്​കരിച്ചപ്പോഴും എൻ.സി.പിയിൽ ലയിച്ചപ്പോഴും ബലറാം കരുണാകരനൊപ്പമായിരുന്നു. കോൺഗ്രസിൽ മടങ്ങിയെത്തിയശേഷം ഡി.സി.സി പ്രസിഡൻറായി.

1996ലും 2001ലും വടക്കാഞ്ചേരിയിൽനിന്ന്​ എം.എൽ.എയായി. കെ.പി.സി.സി പ്രസിഡൻറായിരുന്ന കെ. മുരളീധരൻ, എ.കെ. ആൻറണി മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് മുരളീധരനുവേണ്ടി എം.എൽ.എ സ്ഥാനം രാജിവെച്ചു. 2004ൽ കോഴിക്കോട് പാർലമ​െൻറ് സീറ്റിൽ മത്സരി​െച്ചങ്കിലും എം.പി വീരേന്ദ്രകുമാറിനോട് തോറ്റു. 2006 ൽ കുന്നംകുളത്ത് നിന്നും നിയമസഭയിലേക്ക് മത്സരിച്ചതിലും പരാജയപ്പെട്ടു.

ഭാര്യ: പരേതയായ ഡോ.കാഞ്ചന. മക്കൾ ലക്ഷ്മി(കമ്പ്യൂട്ടർ എൻജിനീയർ, യു.എസ്), ദീപ(കോയമ്പത്തൂർ). മരുമക്കൾ: വിനു(കമ്പ്യൂട്ടർ എൻജിനീയർ യു.എസ്.), ഷിറിൽ(ബിസിനസ്, കോയമ്പത്തൂർ

Tags:    
News Summary - wadakkanchery former mla v balaram dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.