നിയമലംഘനം: പി.വി. അൻവറിനെതിരെ ഹൈകോടതിയെ സമീപിപ്പിക്കും -വി.വി. പ്രകാശ് 

മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്‍റെ നിയമലംഘനങ്ങൾക്കെതിരെ ഹൈകോടതിയെ സമീപിപ്പിക്കാൻ തീരുമാനിച്ചതായി മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എം.എൽ.എയെ അയോഗ്യനാക്കണമെന്ന് കാണിച്ചായിരിക്കും കോടതിയെ സമീപിക്കുക. നിയമപരമായി നേരിടുന്നതിനൊപ്പം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭവും ശക്തമാക്കും. 200 ഓളം ഏക്കർ ഭൂമിയുണ്ടെന്നാണ് എം.എൽ.എ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 

ഭൂപരിധി നിയമം ലംഘിച്ച് അധികമായി കൈവശം വെച്ച ഭൂമി പിടിച്ചെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. നിലവിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന അൻവറി​െൻറ പാർക്കിന് ലൈസൻസില്ല. ഇത്രയൊക്കെയായിട്ടും നിയമലംഘകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അനധികൃത പാർക്ക് അടച്ച് പൂട്ടുക, നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വച്ച് സർക്കാറിനെ കബളിപ്പിച്ചതിന് എം.എൽ.എക്കെതിരെ കേസെടുക്കുക, എം.എൽ.എയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരപരിപാടികൾക്ക് അന്തിമരൂപം നൽകുമെന്നും വി.വി. പ്രകാശ് വ്യക്തമാക്കി.

Tags:    
News Summary - VV Prakash file Case against PV Anvar MLA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.