Posted On
date_range Updated On
date_range ഇടിമിന്നൽ; ആലപ്പുഴയിൽ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ കാമറകള്‍ നശിച്ചു
ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സി.സി.ടി.വി കാമറകള്‍ നശിച്ചു. ആലപ്പുഴയിൽ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സെന്റ് ജോസഫ്സ് സ്കൂളിലെ സ്ട്രോംഗ് റൂമിലെ കാമറകളാണ് ഇടിമിന്നലില്‍ നശിച്ചത്. വിവരം ജില്ല കലക്ടർ സ്ഥാനാർഥികളെ വിളിച്ച് അറിയിക്കുകയായിരുന്നു.
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് എം. ലിജു റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. മിന്നലേറ്റ് സിസിടിവി കാമറകൾ നശിച്ച വിഷയവും പരാതിയിൽ ചൂണ്ടിക്കാണച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.