തിരുവനന്തപുരം: സഹിഷ്ണതുയുടെയും സമഭാവനയുടെയും മഹാപാരമ്പര്യമാണ് സനാതനപാരമ്പര്യമെന്നും അതിനെ കൈവിട്ടത് കൊണ്ടാണ് സമൂഹത്തിൽ ഹിംസ വർധിക്കുന്നതെന്നും ബി.ജെ.പി നേതാവ് വി. മുരളീധരൻ. നിസാര കാര്യങ്ങള്‍ക്ക് പോലും മനുഷ്യന്‍ മനുഷ്യന്റെ ജീവനെടുക്കുന്ന സാഹചര്യമാണെന്നും മുരളീധരൻ പറഞ്ഞു.
സ്വജീവന്‍ ത്യജിച്ചാലും സഹജീവികള്‍ക്ക് നന്മ വരുത്തുക എന്നതാണ് ഹൈന്ദവ പാരമ്പര്യത്തിന്റെ അടിസ്ഥാനം. ഇതൊന്നും അംഗീകരിക്കാത്ത നാസ്തികർ നാട് ഭരിക്കുമ്പോള്‍ കൊലവിളി കേട്ടു രസിക്കുന്നവരായി സമൂഹവും മാറുമെന്നും മുരളീധരൻ പറഞ്ഞു.
ഹിന്ദുധര്‍മത്തെ കിട്ടുന്നിടത്തെല്ലാം അവഹേളിക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ് കേരളത്തിലെ ഇന്നത്തെ സാംസ്കാരിക നായകർ. സാംസ്കാരിക ലോകത്തിന്റെ ഈ ഇരട്ടത്താപ്പാണ് കേരളസമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.