പാലക്കാട്/തിരൂര്‍: ആലത്തൂര്‍ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ തിരെ എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്കർ അറിയിച്ചു.
വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രമ്യയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് മലപ്പുറം എസ്.പി തിരൂര്‍ ഡിവൈ.എസ്.പിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിെല അന്വേഷണസംഘം പാലക്കാട് വെച്ച് രമ്യ ഹരിദാസിെൻറ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.