മറയൂർ: മറയൂർ അതിർത്തിയിൽ ആനമല കടുവ സങ്കേതത്തിൽ കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകളെ കല്ലെറിഞ്ഞും നായയെ കൊണ്ട് ഓടിച്ചും ഉപദ്രവിച്ച യുവാക്കൾക്കെതിരെ കേസെടുത്തു. അഞ്ച് യുവാക്കൾക്കെതിരെയാണ് കേസെടുത്തത്. യുവാക്കൾ ആനകളെ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
തിരുമൂർത്തി മല ആദിവാസി കുടിയിൽ താമസിക്കുന്ന സെൽവകുമാർ, അരുൾകുമാർ, കാളിമുത്തു എന്നിവരുൾപ്പെടെ അഞ്ചംഗ സംഘമാണ് ആനകളെ ഉപദ്രവിച്ചതെന്ന് കണ്ടെത്തി. പ്രതികൾ ഒളിവിലാണ്.
തിരുപ്പൂർ ഡിവിഷനിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ഗണേശ് റാമിന്‍റെയും ഉദുമൽപേട്ട റേഞ്ച് ഓഫിസർ ധനപാലിന്‍റെയും നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.