വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികൾക്ക്​ മർദനം; അധികൃതർക്കെതിരെ നടപടി

പത്തനംതിട്ട: അടൂർ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികളെ മർദിച്ച ആശ്രമം അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു. കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നും സി.ഡബ്ല്യു.സി ചെയർമാ ൻ അഡ്വ. സി. സക്കീർ ഹുസൈൻ പറഞ്ഞു. പ്രാർഥനാക്രമം തെറ്റിച്ചെന്നാരോപിച്ചാണ്​ വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള ആശ്രമത്തിലെ ഒമ്പത്​ കുട്ടികൾക്ക് ഇന്നലെ രാത്രി മർദനമേറ്റത്.

രണ്ടു പേരുടെ തലയ്ക്ക് സാരമായ പരുക്കുണ്ട്. ആശ്രമം അധികൃതർ തന്നെയാണ് മർദിച്ചതെന്ന് കുട്ടികൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യമാണെന്ന് ജില്ലാശിശുക്ഷേമ സമിതി അധ്യക്ഷനും വ്യക്തമാക്കി. പരുക്കേറ്റവർ അടൂർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ മർദിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - vicekananda balasram child attack-kerala bews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.