മലബാറിനെ കേന്ദ്രഭരണ പ്രദേശമാക്കണം -വി.എച്ച്.പി; ആവശ്യം ശക്തമാക്കാൻ നീക്കം

കോഴിക്കോട്: മലബാർ മേഖലയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. ലഡാക്കിന് സമാനമായ വികസനം മലബാറിലും സാധ്യമാക്കാൻ കേന്ദ്ര ഭരണസംവിധാനം അനിവാര്യമാണെന്ന് വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുന്നതിനിടെയാണ് വി.എച്ച്.പിയുടെ ഈ പുതിയ നീക്കം. ജില്ലകൾ വിഭജിക്കുമ്പോൾ വികസനത്തിന് ഊന്നൽ നൽകണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ, വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രഭരണമാണ് ഉചിതമെന്ന് അനിൽ വിളയിൽ അവകാശപ്പെട്ടു. ദേശവിരുദ്ധ ശക്തികളുടെ ഭീഷണികളെ മറികടക്കാൻ ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആവശ്യം ജനകീയ ചർച്ചയാക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും പ്രമേയങ്ങൾ പാസാക്കാനും വി.എച്ച്.പി തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപത്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

മലപ്പുറം ജില്ല വിഭജിക്കുക, മൂവാറ്റുപുഴ, നെയ്യാറ്റിൻകര എന്നിവയുൾപ്പെടെ പുതിയ ജില്ലകൾ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയർന്നുവന്ന സാഹചര്യത്തിലായിരുന്നു സർക്കാറിന്റെ ഈ നീക്കം.

Tags:    
News Summary - VHP demands Malabar be made a Union Territory; moves to strengthen campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.