വെള്ളാപ്പള്ളി നടേശൻ

തന്നെ കള്ള് കച്ചവടക്കാരനെന്ന് വിളിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ; ‘നന്മ ചെയ്യുന്നവരെ കുറ്റം പറയുന്നത് നിർത്തണം’

വർക്കല: ഗുരുവിനെ ഈഴവനാക്കി ഒതുക്കിയെന്നും അല്ലെങ്കിൽ വിശ്വഗുരുവായി അറിയപ്പെടുമായിരുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ കള്ള് കച്ചവടക്കാരൻ, മണ്ടൻ, പള്ളികൂടത്തിൽ പോകാത്തവൻ എന്നൊക്കെ പറഞ്ഞു പരത്തി. നന്മ ചെയ്യുന്നവരെ കുറ്റം പറയുന്നത് നിർത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വർക്കലയിൽ നിന്ന് നല്ലത് കേട്ടതിൽ സന്തോഷം. ചിലർ തന്നെ കുറ്റം പറയാൻ നടക്കുകയാണ്. തന്നെ കുറിച്ച് മോശം പറഞ്ഞ സ്ഥലമാണ് വർക്കല. പറഞ്ഞിട്ടും താൻ നന്നാവാത്തതു കൊണ്ട് പറച്ചിൽ നിർത്തി. ഇപ്പോൾ അവരെയൊന്നും കാണാനില്ല.

നന്മ ചെയ്യുന്നവരെ കുറ്റം പറയുന്നത് നിർത്തണം. തന്നെ കള്ള് കച്ചവടക്കാരൻ, മണ്ടൻ, പള്ളികൂടത്തിൽ പോകാത്തവൻ എന്നൊക്കെ പറഞ്ഞു പരത്തി. എന്നാൽ, തന്‍റെ സമുദായം എവിടെ കിടക്കുന്നുവെന്ന് തനിക്കറിയാം. പാവങ്ങളുടെ ഹൃദയത്തുടിപ്പറിയാം. 27 വർഷം മുമ്പ് തന്നെ സമുദായം എവിടെ കിടക്കുന്നുവെന്ന് അറിയാമായിരുന്നു.

കുടിലുകളിൽ കിടന്നവരെയാണ് താൻ സംഘടിപ്പിച്ചത്. ഇല്ലാത്തവരുടെ ദുഃഖം നല്ലതുപോലെ തൊട്ടറിഞ്ഞ ആളാണ് താൻ. മൈക്രോ ഫിനാൻസിന് പാരവെച്ചവർ ഒരുപാടുണ്ട്. കള്ളപ്പണം എടുത്താണ് താൻ ഇടപാട് നടത്തിയതെന്ന് പറഞ്ഞു.

ഗുരുവിനെ ഈഴവനാക്കി ഒതുക്കി. അദ്ദേഹം ഈഴവനായി ജനിച്ച് പോയി. അല്ലെങ്കിൽ വിശ്വഗുരുവായി അറിയപ്പെടുമായിരുന്നു. ജാതി പറയുന്നവനാണെന്ന് തന്നെ വിമർശിക്കുന്നവരുണ്ട്. ചില വിഭാഗക്കാർ എല്ലാം കൈയടക്കി ബാക്കിയുള്ളവരെ കുറ്റം പറയുകയാണ്. നാളെയും ജാതി പറയുമെന്നും സാമൂഹിക നീതിയാണ് നടപ്പാക്കേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Tags:    
News Summary - Vellappally Natesan says he was called a toddy seller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.