തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരായ ആദ്യ കുറ്റപത്രം തയ്യാറായി. ഇതിന് വിജിലൻസ് ഡയരക്ടർ അംഗീകാരം നൽകി. ഇക്കാര്യം ഹെെക്കോടതിയെ അറിയിച്ചു. കുറ്റപത്രം കോടതിക്ക് നല്‍കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇതോടെ നടപടികള്‍ വേഗത്തിലാക്കുകയിരുന്നു. 2014ൽ വയനാട് യൂനിയന് 10 ല്കഷം നൽകിയതിലെ ക്രമക്കേടിലാണ് കുറ്റ പത്രം തയ്യാറാക്കിയിരിക്കുന്നത്. വെള്ളാപ്പളി നടേശൻ, എം.എൻ സോമൻ, വയനാട് എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പ്രതികള്‍. അഴിമതി നിരോധന നിയമം ചുമത്തിയതിനാല്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കണം. നേരത്തെ വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും വെള്ളാപ്പള്ളിക്കെതിരെ കുറ്റം ചുമത്തിയിരുന്നില്ല.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിച്ചിട്ടില്ലെങ്കില്‍ എസ്.പി എസ്. ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നായിരുന്നു സിങ്കിള്‍ ബെഞ്ചിന്റെ മുന്നറിയിപ്പ്. നിരന്തരം നിര്‍ദേശിച്ചിട്ടും എസ് ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.
നിരവധി കേസുകളിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടക്കുന്നുണ്ട്. 2016ല്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തതിലാണ് അഴിമതി.
124 ഇടപാടുകളാണ് അന്വേഷിക്കുന്നത്. അതില്‍ ഓരോന്നിലും കുറ്റപത്രം തയ്യാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.