കോഴിക്കോട്: നിറയെ യാത്രക്കാരുമായി യാത്രക്ക് തയാറായ ബസിൽ അവിചാരിത കാരണത്താൽ ഡ്രൈവറെത്തിയില്ല. മറ്റൊരു ൈഡ്രവറെ കണ്ടെത്താൻ അധികൃതർക്കു കഴിയാതിരുന്നപ്പോൾ തലസ്ഥാനം വരെ വണ്ടിയോടിച്ച് എച്ച്.വി.എസ് (ഹെഡ് വെഹിക്ൾ സൂപ്പർൈവസർ) രക്ഷകനായി.
മാവൂർ റോഡ് കെ.എസ്ആർ.ടി.സി ബസ്സ്റ്റാൻഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. 10.50നു കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ബസിെൻറ യാത്രയാണ് ഡ്രൈവറില്ലാത്തതു കാരണം അനിശ്ചിതത്വത്തിലായത്. 39ഒാളം യാത്രക്കാരുണ്ടായിരുന്ന ബസിൽ ഭൂരിപക്ഷവും റിസർവ് ചെയ്തിരുന്നു. ബദൽ സംവിധാനമൊരുക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനിടെ, കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസും മറ്റും പരിശോധിക്കുന്ന ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ കൊട്ടാരക്കര സ്വദേശി രാജേന്ദ്രനാണ് വാഹനം ഒാടിക്കാൻ സന്നദ്ധനായി സ്വയം മുന്നോട്ടുവന്നത്.
ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുമുമ്പ് ഇദ്ദേഹം കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ തസ്തികയിലായിരുന്നു ജോലിചെയ്തത്. അവസരത്തിനൊത്തുയർന്ന ഇദ്ദേഹത്തെ സഹപ്രവർത്തകർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.