തൃശൂർ: ആറ് വരിപ്പാത മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിനിയെ വാൻ ഇടിച്ച് തെറിപ്പി ച്ചു. ആലത്തൂർ കോഒാപറേറ്റിവ് കോളജിൽ ഒന്നാം വർഷ ബി.കോം. വിദ്യാർഥിനി പാലക്കാട് മഞ്ഞപ ്ര തേക്കിങ്ങൽ ഇന്ദിരപുത്രിയാണ്(18) അപകടത്തിൽെപട്ടത്. വയറിനും ഇടുപ്പെല്ലിനും സാരമ ായി പരിക്കേറ്റ വിദ്യാർഥിനി തൃശൂർ അശ്വിനി ആശുപത്രിയിൽ അപകടനില തരണം ചെയ്തു.
പാല ക്കാട് മണ്ണുത്തി ആറ് വരിപ്പാതയിലെ അഞ്ചുമൂർത്തി മംഗലത്ത് ഞായറാഴ്ച രാവിലെയാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ നടുപ്പാതയിലൂടെ ബസ് അടുത്തെത്തി. ബസ് ഇടിക്കാതിരിക്കാൻ മുന്നോട്ട് ഒാടിയപ്പോൾ ഡിവൈഡറിെൻറ സമീപമുള്ള പാതയിലൂടെ അതിവേഗം വന്ന വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉയർന്ന് െപാങ്ങി ഡിവൈഡറിലാണ് ഇന്ദിരപുത്രി വീണത്. ആലത്തൂരിലെ ആശുപത്രിയിൽ നിന്നാണ് തൃശൂരിലെത്തിച്ചത്. അപകട നില തരണം ചെയ്തെങ്കിലും ആറുമാസം കിടക്കയിൽ കഴിയേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഇന്ദിരപുത്രിയെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവിധ തരത്തിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നതിനെ കുറിച്ച് അഭിപ്രായങ്ങളുയരുന്നുണ്ടെങ്കിലും റോഡ് മുറിച്ചു കടക്കുമ്പോൾ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്ന ബോധവത്കരണ നിർദേശമാണ് ഏറെയും. റോഡപകടങ്ങളിൽ ഏറെയും ഇത്തരം അശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുന്നതും, വാഹനങ്ങളുടെ അമിത വേഗവുമാണെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.