എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് പ​ര്യ​ട​ന​ത്തി​നി​ടെ

ആറന്മുളയിൽ മാത്രമായി നടപ്പിലാക്കിയത് 2100 കോടി രൂപയുടെ വികസനം -വീണാ ജോർജ്

ആ​റ​ന്മു​ള: ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ 2100 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ്. വി​ക​സ​ന മു​ര​ടി​പ്പി​ൽ​നി​ന്ന്​ വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്ക് മ​ണ്ഡ​ല​ത്തെ ന​യി​ക്കാ​ൻ ക​ഴി​ഞ്ഞു. പു​ല്ലാ​ട് നോ​ർ​ത്ത്, തോ​ട്ട​പ്പു​ഴ​ശ്ശേ​രി, കു​റി​യ​ന്നൂ​ർ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു വീ​ണാ ജോ​ർ​ജി​ന്റെ പ​ര്യ​ട​നം. രാ​വി​ലെ എ​ട്ടി​ന് പു​ല്ലാ​ട് നി​ന്നാ​യി​രു​ന്നു പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. പീ​ലി​പ്പോ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 25 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. മോ​സ്കാ​യി​ലാ​യി​രു​ന്നു സ​മാ​പ​നം.

എം.​വി സ​ഞ്ജു, ചെ​റി​യാ​ൻ. സി. ​ജോ​ൺ, ഡോ. ​പു​ണ്യ ച​ന്ദ്ര​ൻ, ടി.​വി സ്റ്റാ​ലി​ൻ, ആ​ർ. അ​ജ​യ​കു​മാ​ർ, വി.​സി അ​നി​ൽ കു​മാ​ർ, രാ​ജു ക​ട​ക​ര​പ്പ​ള്ളി, മാ​ത്യു മ​രോ​ട്ടി​ൽ മൂ​ട്ടി​ൽ, ജോ​ൺ വി ​തോ​മ​സ്, അ​നി​ൽ കു​റ്റ്യാ​ടി, പി.​സി സു​രേ​ഷ് കു​മാ​ർ, കെ.​ഐ ജോ​സ​ഫ്, ചെ​റി​യാ​ൻ ജോ​ർ​ജ് ത​മ്പു, സി.​എ​സ് മ​നോ​ജ്, ടിം ​ടൈ​റ്റ​സ്, ആ​ർ. ഡോ​ണി, എം.​ജി സു​കു​മാ​ര​ൻ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. കു​ള​ന​ട, മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ന്ന് പ​ര്യ​ട​നം.

സർക്കാറിന്‍റെ വികസന നയം ജനങ്ങൾ ഏറ്റെടുത്തു -എ.വിജയരാഘവൻ

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് ത​മ്മി​ല​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ​ക്ക് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ഒ​രി​ക്ക​ലും സാ​ധി​ക്കി​ല്ലെ​ന്നും സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ അ​ജ​ണ്ട ജ​നം ത​ള്ളി​ക്ക​ള​യും. വി​ക​സ​ന​ത്തെ മു​ൻ​നി​ർ​ത്തി മൂ​ന്നാ​മ​തും എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രും. സ​ർ​ക്കാ​റി​ന്‍റ വി​ക​സ​ന ന​യം കേ​ര​ളീ​യ ജ​ന​ത സ​ർ​വ്വാ​ത്മ​നാ സ്വീ​ക​രി​ച്ചു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. തി​രു​വ​ല്ല​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​മാ​ത്യു ടി. ​തോ​മ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നാ​യി തി​രു​വ​ല്ല​യി​ൽ ചേ​ർ​ന്ന സി.​പി.​എം മ​ണ്ഡ​ലം നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ൻ. ജി​ല്ലാ ക​മ്മ​റ്റി അം​ഗം ബി​നു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം അ​ഡ്വ. ആ​ർ. സ​ന​ൽ കു​മാ​ർ, ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി, പി.​സി. സു​രേ​ഷ് കു​മാ​ർ, സി.​എ​ൻ. രാ​ജേ​ഷ്, തി​രു​വ​ല്ല ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Veena George says Development worth Rs 2100 crore implemented in Aranmula Constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.