ഒരുങ്ങുന്നു വി.ഡി ടീം; ചെ​ന്നി​ത്ത​ല​ക്ക്​ ആ​ഭ്യ​ന്ത​രം, ധ​ന​വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി​ക്കെ​ന്നും​ സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: പ​ത്ത്​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം സം​സ്ഥാ​ന​ത്തി​ന്‍റ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലേ​ക്കെ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ, യു.​ഡി.​എ​ഫി​ൽ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും പാ​ർ​ട്ടി​ത​ല കൂ​ടി​യാ​ലോ​ച​ന​ക​ളും ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ഭ​ര​ണ​ചി​ത്രം തെ​ളി​ഞ്ഞു​ തു​ട​ങ്ങി. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ 12 മ​ന്ത്രി​മാ​രും സ്പീ​ക്ക​റും കോ​ൺ​ഗ്ര​സി​ന്​ ല​ഭി​ക്കും. മു​സ്​​ലിം ലീ​ഗി​ന്​ അ​ഞ്ച്​ മ​ന്ത്രി​മാ​ർ. ആ​ർ.​എ​സ്.​പി, സി.​എം.​പി എ​ന്നി​വ​ർ​ക്ക്​ ഓ​രോ മ​ന്ത്രി​മാ​രെ ല​ഭി​ക്കും.

കേ​ര​ള കോ​ൺ​ഗ്ര​സ്​ ര​ണ്ടു​ മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന​തി​ൽ ഉ​റ​ച്ചു​ നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ഒ​രു മ​ന്ത്രി​യും ഒ​പ്പം ചീ​ഫ്​ വി​പ്പോ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി​യോ ന​ൽ​കാ​മെ​ന്നാ​ണ്​ കോ​ൺ​​ഗ്ര​സ്​ മു​ന്നോ​ട്ടു​വെ​ച്ച ഫോ​ർ​മു​ല. ഇ​ക്കാ​ര്യ​ത്തി​ൽ ജോ​സ​ഫ്​ വി​ഭാ​ഗം അ​ടു​ത്തി​ട്ടി​ല്ല. ഏ​ഴ്​ എം.​എ​ൽ.​എ​മാ​രു​ള്ള​തി​നാ​ൽ ര​ണ്ടു​ മ​​ന്ത്രി പ​ദ​വി​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട​താ​ണെ​ന്നാ​ണ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​​ന്‍റ നി​ല​പാ​ട്.

ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ അ​നൂ​പ്​ ജേ​ക്ക​ബ്​ (കേ​ര​ള കോ​ൺ​ഗ്ര​സ്​ ജേ​ക്ക​ബ്), മാ​ണി സി. ​കാ​പ്പ​ൻ (കെ.​ഡി.​പി) എ​ന്നി​വ​ർ​ക്ക്​ ടേം ​വ്യ​വ​സ്​​ഥ​യെ​ന്ന കോ​ൺ​ഗ്ര​സ്​ നി​ർ​ദേ​ശ​ത്തി​ൽ അ​നൂ​പ്​ ​ഇ​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ഇ​ത​ട​ക്കം ന​ട​പ​ടി​ക​ൾ അ​ന്തി​മ​മാ​ക്കി പ​ട്ടി​ക ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഗ​വ​ർ​ണ​ർ​ക്ക്​ കൈ​മാ​റും. മു​ഖ്യ​മ​ന്ത്രിയായി പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ക​ടു​ത്ത നി​ല​പാ​ടി​ലാ​യി​രു​ന്ന ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​റ​ച്ച​തോ​ടെ ശ​നി​യാ​ഴ്ച അ​നു​ന​യ​ത്തി​ന്​ ത​യാ​റാ​യി.

സ്പീ​ക്ക​ർ അ​ല്ലെ​ങ്കി​ൽ ധ​ന​മ​ന്ത്രി പ​ദ​വി​യാ​ണ് മു​ന്നി​​​ൽ​വെ​ച്ച​തെ​ങ്കി​ലും ആ​ദ്യം ചെ​ന്നി​ത്ത​ല വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് നി​യു​ക്​​ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ളി​ലാ​ണ് മ​ഞ്ഞു​രു​ക്കം. കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ കു​റ​വാ​ണെ​ങ്കി​ലും ധ​ന​വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി ക​യ്യാ​ളാ​നാ​ണ്​ സാ​ധ്യ​ത.

ച​ർ​ച്ച​ക​ൾ അ​ന്തി​മ​മാ​യി​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ കെ. ​മു​ര​ളീ​ധ​ര​ൻ, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ, സ​ണ്ണി ജോ​സ​ഫ്, ബി​ന്ദു കൃ​ഷ്​​ണ, എ.​പി. അ​നി​ൽ​കു​മാ​ർ, എം. ​ലി​ജു, പി.​സി. വി​ഷ്​​ണു​നാ​ഥ്​ എ​ന്നി​വ​രു​ടെ സ്ഥാ​നം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. ചാ​ണ്ടി ഉ​മ്മ​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, വി.​പി. സ​ജീ​ന്ദ്ര​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ടി. ​സി​ദ്ദീ​ഖ്, റോ​ജി എം. ​ജോ​ൺ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എം. ​വി​ൻ​സെ​ന്‍റ്, എ​ൻ. ശ​ക്​​ത​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, വി.​ടി. ബ​ൽ​റാം എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ‘വെ​യി​റ്റി​ങ്​ ലി​സ്റ്റി’​ലു​ണ്ട്.

ജി​ല്ല പ​രി​ഗ​ണ​ന, സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന, സീ​നി​യോ​റി​റ്റി എ​ന്നി​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​കും ഇ​വ​രു​ടെ സാ​ധ്യ​ത​ക​ൾ. ഒ​പ്പ​മു​ള്ള ര​ണ്ടു​പേ​രെ മ​ന്ത്രി​മാ​രാ​ക്ക​ണ​മെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ ഉ​പാ​ധി​യി​ൽ ച​ർ​ച്ച അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്​.

Tags:    
News Summary - VD Team Takes Shape: Chennithala Likely to Get Home, CM Satheesan May Keep Finance Portfolio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.