സഹകരണ സംഘ അവാർഡുകൾ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള 2025ലെ ​സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. 10 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ നി​ന്നാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് വി​ഭാ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക് (മ​ല​പ്പു​റം) ഒ​ന്നാം സ്ഥാ​ന​വും കൊ​ല്ലം കോ-​ഓ​പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് ര​ണ്ടാം സ്ഥാ​ന​വും പീ​പ്പി​ൾ​സ് അ​ർ​ബ​ൻ കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക് (എ​റ​ണാ​കു​ളം) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​കോ​ട് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഒ​ന്നാം സ്ഥാ​ന​വും കൊ​യി​ലാ​ണ്ടി കോ-​ഓ​പ​റേ​റ്റീ​വ് അ​ഗ്രി​ക​ൾ​ച​റ​ൽ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് ബാ​ങ്ക് ര​ണ്ടാം സ്ഥാ​ന​വും ച​ങ്ങ​നാ​ശ്ശേ​രി താ​ലൂ​ക്ക് പി.​സി.​എ.​ആ​ർ.​ഡി.​ബി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മ​റ്റ്​ അ​വാ​ർ​ഡു​ക​ളും ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ സ്ഥാ​പ​ന​ങ്ങ​ളും: 

പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പ സ​ഹ​ക​ര​ണ സം​ഘം: ന​ന്മ​ണ്ട കോ-​ഓ​പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്ക് (കോ​ഴി​ക്കോ​ട്), ഏ​റാ​മ​ല എ​സ്.​സി.​ബി (കോ​ഴി​ക്കോ​ട്), മാ​റാ​ഞ്ചേ​രി എ​സ്.​സി.​ബി (മ​ല​പ്പു​റം).

എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം: തൃ​ശൂ​ർ ജി​ല്ലാ കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി, മ​ല്ല​പ്പ​ള്ളി കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി (പ​ത്ത​നം​തി​ട്ട), എ​യ്ഡ​ഡ് പ്രൈ​മ​റി ടീ​ച്ചേ​ഴ്‌​സ് സ​ഹ​ക​ര​ണ സം​ഘം (കോ​ട്ട​യം). വ​നി​ത സ​ഹ​ക​ര​ണ സം​ഘം: ചെ​ണ്ട​യാ​ട് വ​നി​ത സ​ർ​വി​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി (ക​ണ്ണൂ​ർ), പോ​രൂ​ർ വ​നി​ത ക്രെ​ഡി​റ്റ് സ​ർ​വി​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി (മ​ല​പ്പു​റം), വെ​സ്റ്റ് എ​ളേ​രി വ​നി​ത സ​ർ​വി​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി (കാ​സ​ർ​കോ​ട്). പ​ട്ടി​ക​ജാ​തി/​വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘം: എ​ള​ങ്കു​ന്ന​പ്പു​ഴ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ സ​ർ​വി​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി (എ​റ​ണാ​കു​ളം), വ​ള്ളി​ച്ചി​റ പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘം (തി​രു​വ​ന​ന്ത​പു​രം), തി​രു​നെ​ല്ലി ഗി​രി​ജ​ൻ സ​ർ​വി​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി (വ​യ​നാ​ട്)

ആ​ശു​പ​ത്രി സ​ഹ​ക​ര​ണ സം​ഘം: പി.​എം.​എ​സ്.​എ മെ​മ്മോ​റി​യ​ൽ മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, കൊ​ച്ചി​ൻ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സം​ഘം (എ​റ​ണാ​കു​ളം), കൊ​ല്ലം ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി.

പ​ല​വ​ക സ​ഹ​ക​ര​ണ സം​ഘം: മു​ളി​യാ​ർ അ​ഗ്രി​ക​ൾ​ച​റി​സ്റ്റ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘം (കാ​സ​ർ​കോ​ട്), മാ​ന​ന്ത​വാ​ടി സ​ഹ​ക​ര​ണ അ​ർ​ബ​ൻ സം​ഘം (വ​യ​നാ​ട്), പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് എം​പ്ലോ​യീ​സ് ആ​ൻ​ഡ് പെ​ൻ​ഷ​നേ​ഴ്‌​സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘം (മ​ല​പ്പു​റം). വി​ദ്യാ​ഭ്യാ​സ സ​ഹ​ക​ര​ണ സം​ഘം- ത​ളി​പ്പ​റ​മ്പ്​ എ​ജു​ക്കേ​ഷ​ണ​ൽ കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി (ക​ണ്ണൂ​ർ), കോ-​ഓ​പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ജു​​ക്കേ​ഷ​ന​ൽ പാ​രാ​മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, ക​ണ്ണൂ​ർ, തി​രൂ​ർ താ​ലൂ​ക്ക് കോ-​ഓ​പ​റേ​റ്റീ​വ് എ​ജു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി (മ​ല​പ്പു​റം).

മാ​ർ​ക്ക​റ്റി​ങ്​ സ​ഹ​ക​ര​ണ സം​ഘം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് കാ​ഷ്യു ഗ്രോ​വേ​ഴ്​​സ്​ പ്രോ​സ​സി​ങ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ്​ സ​ഹ​ക​ര​ണ സം​ഘം (കൊ​ല്ലം), നോ​ർ​ത്ത് മ​ല​ബാ​ർ ഡി​സ്ട്രി​ക്ട് കോ-​ഓ​പ​റേ​റ്റീ​വ് സ​പ്ലൈ ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി (കോ​ഴി​ക്കോ​ട്), റീ​ജ​ണ​ൽ ഫ്രൂ​ട്ട്‌​സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് സ​ഹ​ക​ര​ണ മാ​ർ​ക്ക​റ്റി​ങ് സം​ഘം (ക​ണ്ണൂ​ർ).

2024-25ലെ ​റോ​ബ​ർ​ട്ട് ഓ​വ​ൻ അ​വാ​ർ​ഡി​ന് പെ​രു​വ​മ്പ എ​സ്.​സി.​ബി (പാ​ല​ക്കാ​ട്)​യി​ലെ കെ.​എ ച​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഹോ​സ്ദു​ർ​ഗ് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ലെ കെ.​വി നാ​രാ​യ​ണ​ന് സ്‌​പെ​ഷ​ൽ ജൂ​റി അ​വാ​ർ​ഡും ല​ഭി​ച്ചു. കോ-​ഓ​പ് ഡേ ​പു​ര​സ്കാ​രം ഒ​റ്റൂ​ർ എ​സ്.​സി.​ബി തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ല​ഭി​ച്ചു. ശ​നി​യാ​ഴ്ച​ ന​ട​ക്കു​​ന്ന അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷം ഇ​ന്ന്​

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ർ​ഷ​ത്തെ അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലെ ട്രാ​വ​ൻ​കൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന്​ സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‘കോ-​ഓ​പ​റേ​റ്റീ​വ്​​സ്​ ഫോ​ർ പീ​സ് ഫു​​ൾ വേ​ൾ​ഡ്​’ എ​ന്ന​താ​ണ് പ്ര​മേ​യം. 

Tags:    
News Summary - Cooperative Society Awards announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.