കോഴിക്കോട്: സഭയിൽ നടക്കുന്നത് സ്വാഭാവിക വർത്തമാനങ്ങൾ മാത്രമാണെന്നും അതിനെയൊന്നും ഗൗരവമായി കാണേണ്ടതില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റൂൾ ബുക്കിലെ വ്യവസ്ഥകളാണ് ഞാൻ പറഞ്ഞത്. അതിനോട് എല്ലാവരും യോജിക്കണം. ട്രോളുകൾ കാണാറുണ്ട്. ട്രോളുന്നവർക്ക് ട്രോൾ ചെയ്യാം.
ആരുടെയും കുലത്തൊഴിൽ ഞാൻ കളയില്ല. വള്ളംകളി അവധിയിലെ മുഖ്യമന്ത്രിയുടെ പരാമർശം ഓവർ ഹിയർ ചെയ്തതാണെന്നും അത് റെക്കോഡ് ചെയ്യണമെന്ന് പറഞ്ഞാൽ എങ്ങനെയാണ് സാധിക്കുകയെന്നും സ്പീക്കർ ചോദിച്ചു. നമ്മൾ ആഗ്രഹിക്കുന്ന ഒരു സഭയുണ്ട്. മസിൽ പവർ കാണിക്കാനുള്ളതല്ല നിയമസഭയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.