'അയ്യപ്പ സംഗമത്തിൽ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റായി'; തെരഞ്ഞെടുപ്പ് വീഴ്ചകൾ തുറന്നുസമ്മതിച്ച് പുത്തലത്ത് ദിനേശൻ

തി​രു​വ​ന​ന്ത​പു​രം: അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ആ​ര്‍.​എ​സ്‌.​എ​സ്‌ പ​ശ്ചാ​ത്ത​ല​മു​ള്ള യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ സ​ന്ദേ​ശം വാ​യി​ച്ച​ത്​ ശ​രി​യാ​യി​ല്ലെ​ന്ന്​ സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം പു​ത്ത​ല​ത്ത്​ ദി​നേ​ശ​ൻ. പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ്‌ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച്‌ വി​വാ​ദ​ങ്ങ​ള്‍ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ ഗു​ണം​ചെ​യ്‌​തി​ല്ലെ​ന്നും ദി​നേ​ശ​ൻ ഫേ​സ്​​ബു​ക്​ പോ​സ്റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രാ​ജ​യം സം​ബ​ന്ധി​ച്ച്​ പാ​ർ​ട്ടി വി​ല​യി​രു​ത്ത​ലു​ക​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ ​സാ​മൂ​ഹി​ക​മാ​ധ്യ​മം വ​ഴി​യു​ള്ള സ്വ​യം വി​മ​ർ​ശ​നം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍ണ​പ്പാ​ളി വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍ഡ്‌ മു​ന്‍ പ്ര​സി​ഡ​ന്റ്‌ എ. ​പ​ത്മ​കു​മാ​ര്‍ ജ​യി​ലി​ലാ​യ സ​മ​യ​ത്ത്‌ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ല്‍ പ​രി​മി​തി​യു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും, അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത്‌ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത്‌ പോ​രാ​യ്‌​മ​യാ​ണ്‌. പാ​ർ​ട്ടി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ച ആ​റ്​ പേ​ര്‍ എ​ല്‍.​ഡി.​എ​ഫി​നെ​തി​രാ​യി മ​ത്സ​രി​ച്ച​ത്‌ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ അ​വ​മ​തി​പ്പു​ണ്ടാ​ക്കി.

എ​സ്‌.​എ​ന്‍.​ഡി.​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ മ​ല​പ്പു​റ​ത്ത്‌ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ മു​സ്‍ലിം വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ളോ​ട്‌ സി.​പി.​എ​മ്മി​നു​ള്ള വി​യോ​ജി​പ്പ്‌ വ്യ​ക്ത​മാ​ക്കി​യ​താ​ണ്‌. എ​ന്നാ​ല്‍, കു​റേ​ക്കൂ​ടി വ്യ​ക്ത​മാ​യും വി​മ​ര്‍ശ​ന​പ​ര​മാ​യും പ്ര​സ്‌​താ​വ​ന ന​ല്‍കു​ന്ന കാ​ര്യ​ത്തി​ല്‍ പോ​രാ​യ്‌​മ സം​ഭ​വി​ച്ചു. ഇ​ത്‌ എ​തി​രാ​ളി​ക​ള്‍ക്ക്‌ തെ​റ്റാ​യ പ്ര​ചാ​ര​ണ​ത്തി​ന്‌ അ​വ​സ​രം ന​ല്‍കി. യു.​ഡി.​എ​ഫ്‌ ന​ട​ത്തി​യ ക​ള്ള പ്ര​ചാ​ര​വേ​ല​ക​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും പോ​രാ​യ്‌​മ സം​ഭ​വി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്‌ കാ​ല​ത്തെ ചി​ല പ്ര​സ്‌​താ​വ​ന​ക​ളും തി​രി​ച്ച​ടി​യാ​യി. ക​മ്യൂ​ണി​സ്റ്റു​കാ​രെ സം​ബ​ന്ധി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പും വ​ര്‍ഗ​സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​ണ്‌. ജ​ന​ല​ക്ഷ​ങ്ങ​ളെ തൊ​ഴി​ലാ​ളി വ​ര്‍ഗ രാ​ഷ്ട്രീ​യ​ത്തോ​ടൊ​പ്പം അ​ണി​നി​ര​ത്താ​നു​ള്ള സ​മ​ര​ത്തി​ന്റെ ഒ​രു ഉ​പ​ക​ര​ണ​മാ​യാ​ണ്‌ പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്‌. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​വേ​ല​ക​ളെ​യെ​ല്ലാം അ​തി​ജീ​വി​ച്ച്‌ പോ​രാ​യ്‌​മ​ക​ള്‍ തി​രു​ത്തി പാ​ര്‍ട്ടി കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Reading Yogi’s message at the Ayyappa Sangamam was a mistake; Puthalath Dinesan admits to election lapses.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.