ഇപ്പോഴാണ്​ ഇറങ്ങിയതെങ്കിൽ ‘സന്ദേശം’ സിനിമയും നിരോധിച്ചേനെ എന്ന് വി.ഡി. സതീശൻ; ‘ശ്രീനിവാസനും ശങ്കരാടിയും തമ്മിലെ താത്വിക വിശകലനം ദീര്‍ഘവീക്ഷണത്തോടെ ഉള്ളത്’

തിരുവനന്തപുരം: ‘സന്ദേശം’ സിനിമ ഇപ്പോഴാണ് ഇറങ്ങിയിരുന്നതെങ്കില്‍ പാരഡി ഗാനം പോലെ അതും സർക്കാർ നിരോധിച്ചേനെയെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ശ്രീനിവാസനും ശങ്കരാടിയും തമ്മിലെ താത്വിക വിശകലനം എത്ര ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നും സതീശൻ പറഞ്ഞു.

ശ്രീനിവാസനെ സല്യൂട്ട് ചെയ്യണമെന്ന് തോന്നിപ്പോകും. 30 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ കിട്ടൽ അത്ര എളുപ്പമായിരുന്നില്ല. ഇത്തവണ മേല്‍ക്കൈ ഉണ്ടാക്കാനായി.

നിയമസഭ തെരഞ്ഞെടുപ്പില്‍ 45 മുതല്‍ 47 ശതമാനം വരെ വോട്ട് നേടും. 47 ശതമാനമാണ് യു.ഡി.എഫിന്റെ ലക്ഷ്യം. സി.പി.എമ്മിനെ തോൽപിക്കാനല്ല അവര്‍ തോറ്റെന്ന് ബോധ്യപ്പെടുത്തുകയാണ് ശ്രമകരം. തോറ്റത് ഇപ്പോഴും അവർക്ക് മനസിലായിട്ടില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - VD Satheesan react to Sandesam Cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.