തിരുവനന്തപുരം: കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ഏതു വണ്ടിയാണ് ലഭ്യമാകുന്നത്, അത് ഉപയോഗിക്കും. വണ്ടി ഓടിയത് 10,000 കിലോമീറ്ററായാലും ഒരുലക്ഷമായാലും കുഴപ്പമില്ല. താൻ ഭയങ്കര ലാളിത്യമുള്ളയാളാണെന്ന് കാട്ടാൻ വേണ്ടിയല്ല ഇത്. മുകളിലിരിക്കുന്നവർ നൽകേണ്ട സന്ദേശം എന്ന നിലക്കാണ് പറഞ്ഞത്.
മുഖ്യമന്ത്രി പുതിയ കാർ വാങ്ങിയാൽ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അതൊരു തെറ്റായ സന്ദേശമാണ്. പൂർണമായ അകമ്പടിവാഹനങ്ങളുടെ നിര വേണ്ടെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എസ്കോർട്ട് വേണ്ടെന്ന് പറഞ്ഞിട്ട് പൊലീസ് സമ്മതിച്ചില്ല.
പിണറായി വിജയനെ കളിയാക്കി പറഞ്ഞതല്ല. താൻ വന്ന സാഹചര്യത്തിലല്ല അദ്ദേഹം വരുന്നത്. കരുണാകരനെയോ ഉമ്മൻ ചാണ്ടിയേയോ എ.കെ. ആന്റണിയേയോ പോലെ തലപ്പൊക്കമുള്ളയാളല്ല താൻ. അത് വേറെ തരത്തിൽ വ്യാഖ്യാനിക്കേണ്ട -സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.