കണ്ടെയ്നര്‍ കുടുങ്ങി; ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

വൈത്തിരി: വയനാട് ചുരത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. കൊച്ചിയില്‍നിന്ന് പടിഞ്ഞാറത്തറ ഡാമിലേക്ക് യന്ത്രസാമഗ്രികളുമായി വന്ന ഭീമന്‍ കണ്ടെയ്നര്‍ ലോറിയാണ് ചുരത്തിലെ ഗതാഗതം അവതാളത്തിലാക്കിയത്. ചുരം സംരക്ഷണ സമിതി വളന്‍റിയര്‍മാര്‍ ഗതാഗതം നിയന്ത്രിച്ചെങ്കിലും മൂന്നാം വളവിലും അഞ്ചാം വളവിലും വീണ്ടും ലോറി കുടുങ്ങി. അഞ്ചാം വളവില്‍ നിന്നുപോയ ലോറി മണിക്കൂറുകള്‍ ഗതാഗതം സ്തംഭിപ്പിച്ചു. അടിവാരത്തുനിന്ന് മെക്കാനിക് വന്ന് ശരിയാക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ആറു മണിക്കൂറിലേറെയെടുത്താണ് താമരശ്ശേരി ട്രാഫിക് പൊലീസിന്‍െറയും സമിതി പ്രവര്‍ത്തകരുടെയും സഹായത്തോടെ ലോറി ലക്കിടിയിലത്തെിച്ചത്.

ലക്കിടി ഭാഗത്ത് വൈത്തിരി പൊലീസും ഗതാഗതം നിയന്ത്രിച്ചു. ലോറിക്ക് വൈത്തിരി പൊലീസ് പിഴയിട്ടു. നിയമങ്ങളൊന്നും തങ്ങള്‍ക്കു ബാധകമല്ളെന്ന് തോന്നുംവിധം കണ്ടെയ്നര്‍ ലോറികളും ഭീമന്‍ ട്രക്കുകളും വയനാട് ചുരം റോഡ് കൈയടക്കി ഗതാഗതം താളംതെറ്റിക്കുമ്പോള്‍ അധികാരികള്‍ നിസ്സംഗരായി നിലകൊള്ളുകയാണ്. അഞ്ചു വര്‍ഷം മുമ്പ് കോഴിക്കോട് ജില്ല കലക്ടറായിരുന്ന ഡോ. കെ.ബി. സലീം ചുരം റോഡിന്‍െറ സുരക്ഷ മുന്‍നിര്‍ത്തി വലിയ കണ്ടെയ്നര്‍ ലോറികളും വന്‍ ഭാരമുള്ള ട്രക്കുകളും ചുരം റോഡിലൂടെ സഞ്ചരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കണ്ടെയ്നര്‍ ലോറികളും 25 ടണ്ണിലധികം ഭാരമുള്ള വന്‍ ട്രക്കുകളും ധാരാളമായി ഇതുവഴി കടന്നുപോന്നുണ്ട്. ഹെയര്‍പിന്‍ വളവുകളില്‍ റോഡിന്‍െറ സുരക്ഷാഭിത്തി പലയിടത്തും തകര്‍ന്നിട്ടുണ്ട്. വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു. ചുരം സമിതി ഭാരവാഹികളായ ഷാഹിദ്, സലിം, നസീര്‍, ഷമീര്‍ എന്നിവര്‍ പൊലീസിന്‍െറ സഹായത്തിനത്തെി.

 

Tags:    
News Summary - vayanad churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.