‘കാത്തിരുന്ന മുഹബ്ബത്തിൻ കസിർ വാതിൽ തുറന്ന്... കാതിലിമ്പം തുടികൊട്ടും മംഗളരാവ് അണയ്ന്ത്...’ വേദിയിൽ വട്ടപ്പാട്ട് ഗാനം ഉയർന്നപ്പോൾ സദസ്സിനൊരറ്റത്തുണ്ടായിരുന്ന പെരിങ്ങോട്ടുകരക്കാരൻ അബ്ദുല്ലയുടെ മനസ്സ് 60 വർഷം പിറകിലേക്ക് പാഞ്ഞു. കൂട്ടുകാർ കിലോമീറ്ററുകേളാളം മണവാളനെ ആനയിച്ച് പാട്ടുപാടി വരുന്ന ഓർമകൾ പങ്കുെവക്കുമ്പോൾ മുഖത്ത് യൗവനകാലം അലയടിച്ചു. മകളുടെ മകൻ മിഷാൽ ജമാൽ നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂളിനായി കലോത്സവത്തിൽ വട്ടപ്പാട്ടിൽ പങ്കെടുക്കുന്നെന്നറിഞ്ഞപ്പോഴുറപ്പിച്ചതാണ് 70 വയസ്സുള്ള അബ്ദുല്ല വേദിയിലെത്തണമെന്ന്; ഓർമകളിലേക്ക് തിരിച്ചുപോകണമെന്ന്. ആവേശംമൂത്ത് പത്ത് മണിക്കുള്ള മത്സരം കാണാൻ ഏഴരക്കു തന്നെയെത്തി.
‘‘ദൂരെ പാട്ടുകേൾക്കുമ്പോൾ വീട്ടിൽ ഉമ്മയുടെ ചാരത്തുനിന്ന് ഇറങ്ങിയോടുമായിരുന്നു തങ്ങൾ കുട്ടികൾ. വിവാഹ സംഘത്തിൽ പുതിയാപ്ലയെയും സംഘത്തെയും കാണാൻ തടിച്ചുകൂടിയവരുടെ വലിയ തിരക്കായിരിക്കും. വഴിവക്കുകളിൽനിന്ന് ഞങ്ങൾ സംഘത്തിെൻറ പാട്ടുകളെ കൈയടിയുടെ താളത്തിൽ സ്വീകരിക്കും. എവിടെ കല്യാണം വന്നാലും അവിടെയെല്ലാം കൂട്ടുകാരുെട നേതൃത്വത്തിൽ ഇത് പതിവാണ്. വട്ടപ്പാട്ടിനോടുള്ള കമ്പം അങ്ങനെ കയറിക്കൂടിയതാണ്. ഒരു പ്രത്യേക കലാരൂപമാണെന്ന ചിന്തയിലല്ല അക്കാലത്ത് വട്ടപ്പാട്ട് നടത്തിയിരുന്നത്. ചേറ്റുവ അബൂബക്കറും മലപ്പുറത്തുനിന്നെത്തുന്ന സെയ്താലിയുമായിരുന്നു അക്കാലത്തെ വിവാഹവേദികളെ കീഴടക്കിയിരുന്ന വട്ടപ്പാട്ട് ഗായകർ. സംഘത്തിെൻറ മുന്തിയ അത്തറിെൻറ സുഗന്ധവും കുപ്പായത്തിെൻറ പകിട്ടും തെല്ലൊന്നുമല്ല അന്ന് അബ്ദുല്ലയെ കൊതിപ്പിച്ചിട്ടുള്ളത്’’-- അത്തറിെൻറ മണം പരത്തി അബ്ദുല്ലയുടെ ഓർമകൾ പരന്നൊഴുകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.