പി.എം ശ്രീ: പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല -എൻ. ഷംസുദ്ദീൻ

കോ​ഴി​ക്കോ​ട്: പി.​എം ശ്രീ ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച് പെ​ട്ടെ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള സ​ർ​ക്കാ​ർ കേ​ന്ദ്ര​വു​മാ​യി ഒ​പ്പി​ട്ട ക​രാ​റാ​ണി​ത്. അ​തി​ൽ​നി​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യി ഒ​രു ക​ക്ഷി​ക്ക് പി​ന്മാ​റാ​ൻ സാ​ധി​ക്കു​മോ എ​ന്ന​തെ​ല്ലാം വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത് പെ​ട്ടെ​ന്ന് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല.

ഒ​പ്പി​ട്ട പി.​എം ശ്രീ​യു​ടെ കാ​ര്യ​ത്തി​ലെ നി​ല​പാ​ട് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല -മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഒ​പ്പി​ട്ട ക​രാ​റു​ണ്ട്. ആ ​ക​രാ​റി​ന്‍റെ തു​ട​ർ​ച്ച എ​ങ്ങ​നെ ആ​ക​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു സ​ർ​ക്കാ​റി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ വ​ശ​ങ്ങ​ളും മ​റ്റു ഘ​ട​ക​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണം. ഫ​ണ്ടു​ക​ൾ ന​ൽ​കു​ന്ന​തി​ന് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ ഉ​പാ​ധി​ക​ൾ വെ​ക്കാ​ൻ പാ​ടി​ല്ല. അ​ത് ഫെ​ഡ​റ​ൽ ത​ത്വ​ത്തി​ന് എ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ള​ക്ക് വി​വാ​ദ​ത്തെ​ക്കു​റി​ച്ച ചോ​ദ്യ​ത്തി​ന്, അ​ത്ത​രം ചെ​റി​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും അ​തെ​ല്ലാം കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്ന പോ​ലെ ത​ന്നെ പോ​കു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഫാ​ത്തി​മ ത​ഹ്‌​ലി​യ എം.​എ​ല്‍.​എ സ്വ​കാ​ര്യ ച​ട​ങ്ങ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നെ വി​മ​ര്‍ശി​ച്ച് സ​മ​സ്ത​യും വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ത് ച​ർ​ച്ച​യാ​യി​രു​ന്നു.

Tags:    
News Summary - PM Shri: No quick decision can be made - N. Shamsuddin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.