Posted On
date_range Updated On
date_range ഷെഡിനുമേൽ മരംവീണ് ഉറങ്ങിക്കിടന്ന യുവാവ് മരിച്ചു
കാഞ്ഞാണി (തൃശൂർ): ശക്തമായ കാറ്റിലും മഴയിലും വീടിനോട് ചേർന്നുള്ള ഓലഷെഡിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന തൃപ്പുണത്ത് സുബ്രഹ്മണ്യന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. മരം മുറിതൊഴിയാളിയാണ്.
മാതാവ്: വള്ളിയമ്മ. വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓലഷെഡിൽ ഉറങ്ങുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ കാറ്റിൽ പറമ്പിലുണ്ടായിരുന്ന മരം ഒടിഞ്ഞുവീഴുകയായിരുന്നു. ശനിയാഴ്ച നേരം വെളുത്തപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. അഗ്നിരക്ഷാസെനയെത്തി മരം മുറിച്ചുമാറ്റി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.