പീരുമേട് (ഇടുക്കി): ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സഞ്ചാരികൾക്കായി വാഗമ ൺ മലനിരയിൽ നിർമിച്ച വടംകൊണ്ടുള്ള തൂക്കുപാലം പൊട്ടിവീണ് 11 പേർക്ക് പരിക്ക്. കോലാ ഹലമേട്ടിലെ ആത്മഹത്യാമുനമ്പിൽ ഡി.ടി.പി.സി നേതൃത്വത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമേ ാഷൻ സൊസൈറ്റി പ്ലാസ്റ്റിക് വടത്തിൽ നിർമിച്ച (ബർമ ബ്രിഡ്ജ്) പാലമാണ് ശനിയാഴ്ച ഉച്ച ക്ക് ശേഷം പൊട്ടിവീണത്.
അങ്കമാലി മഞ്ഞപ്ര ചുള്ളി സെൻറ് ജോർജ് പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകരാണ് അപകടത്തിൽപെട്ടത്. അങ്കമാലി പള്ളിപാലം ജോയ്സി വർഗീസ് (50), പുതുശേരിയിൽ ബിനി തോമസ് (40), ചിറ്റിനേപ്പള്ളിയിൽ ജിസ്മി പൗലോസ് (19), ചുട്ടിവേലൻചേരിൽ അൽഫോൻസ മാത്യു (58), ഷിബി വർഗീസ് (41), സിസ്റ്റർ അനുഷ (35), സിസ്റ്റർ ജ്യോതിസ്സ് (45), കേരിക്കോത്ത് മേഴ്സി ജോയി (50), ചിറ്റിലപ്പള്ളി റിയ ചെറിയാൻ (21), മണലൂരാനിൽ സൗമ്യ വിപിൻ (32), കോലോത്തുകുന്നേൽ കിരൺബാബു (19) എന്നിവർക്കാണ് പരിക്ക്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നു പേർക്ക് കയറാവുന്ന പാലത്തിൽ 15 ആളുകൾ കയറിയതാണ് തകരാൻ കാരണമെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞു. 300 മീറ്റർ നീളത്തിലും ആഴം കൂടിയ സ്ഥലത്ത് 15 മീറ്റർവരെ ഉയരത്തിലും രണ്ട് മൊട്ടക്കുന്നുകളെ ബന്ധിപ്പിച്ചായിരുന്നു പാലം. 15 അടി മാത്രം താഴ്ചയുണ്ടായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. പാലത്തിൽ കയറുന്നവർക്ക് നിർദേശം നൽകാൻ സ്ഥലത്ത് ജീവനക്കാർ ഉണ്ടായിരുന്നില്ലെന്ന് അപകടത്തിനിരയായവർ പറഞ്ഞു. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല.
നിർമാണം പൂർത്തീകരിച്ച് ഡി.ടി.പി.സിക്ക് കരാറുകാരൻ കൈമാറ്റം ചെയ്യാത്ത പാലമാണിതെന്നാണ് അധികൃതരുടെ വിശദീകരണം. ഉദ്ഘാടനം ചെയ്യാത്തതിനാൽ ഔദ്യോഗികമായി തുറന്നുകൊടുത്തിട്ടില്ലെന്നും ഇക്കാരണത്താൽ സഞ്ചാരികൾക്ക് പാസ് നൽകുന്നില്ലെന്നും ഡി.ടി.പി.സി അറിയിച്ചു. മൊട്ടക്കുന്നിൽ കയറുന്നതിന് പാസെടുക്കുന്നവർ പാലത്തിൽ കയറുകയാണ്. വിലക്ക് മറികടന്നാണിതെന്നും അധികൃതർ പറയുന്നു. എന്നാൽ, ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇൗ പാലത്തിൽ കയറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.