വടക്കാഞ്ചേരി പീഡനം: സര്‍ക്കാര്‍ നിലപാടില്‍ നിരാശ -ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനം സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ തുടരുന്ന നിസ്സംഗതയില്‍ നിരാശയെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി പിണറായി വിജയന്‍ സര്‍ക്കാറിലുള്ള ആശാഭംഗം പങ്കുവെച്ചത്. ‘വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പലതവണ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ മുഖ്യമന്ത്രി തിരക്കിലായിരുന്നു. ഇതുവരെ കാണാന്‍ കഴിഞ്ഞില്ല.

രാഷ്ട്രീയത്തിന്‍െറ ഉള്ളുകള്ളികള്‍ എന്താണെന്ന് അറിയാത്തതുകൊണ്ടായിരിക്കാം ഞാന്‍ ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെട്ടത്. അനീതി ഉണ്ടാകുമ്പോള്‍ അതിനെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു ധാരണ. സി.പി.എം അധികാരത്തില്‍ വന്നപ്പോള്‍ സന്തോഷിച്ചു. ഈ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്ന വിഷയം സ്ത്രീസുരക്ഷ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ 100 ശതമാനം നിരാശയുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാനുള്ള കടമ മുഖ്യമന്ത്രിക്കില്ളേ? ഇതൊരു കെട്ടുകഥയാണെങ്കില്‍ പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കണം എന്നാണ് എന്‍െറ പക്ഷം. ഇതിനെതുടര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിച്ചിരുന്ന പരിപാടി നിര്‍ത്തി. പാര്‍ട്ടിയെ ജനങ്ങള്‍ക്കു മുന്നില്‍ നാണംകെടുത്തിയ നിങ്ങള്‍ പാര്‍ട്ടിയുടെ ശമ്പളത്തില്‍ അല്ലേ ചോറുണ്ണുന്നതെന്ന് പലരും ഫേസ്ബുക്കിലൂടെ ചോദിച്ചു. ഭാഗ്യലക്ഷ്മിയുടെ കൈരളിയിലെ പരിപാടി നിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദമുണ്ടെന്ന് പലരും പറഞ്ഞു. എന്നാല്‍, അതില്‍ തീരുമാനമെടുത്തില്ളെന്നും അറിഞ്ഞു. പാര്‍ട്ടി അങ്ങനെ തീരുമാനിച്ചാലുള്ള നാണക്കേട്് ഒഴിവാക്കാനാണ് നിര്‍ത്താമെന്ന് ഞാന്‍തന്നെ തീരുമാനിച്ചത്’ -അവര്‍ പറഞ്ഞു.
 

Tags:    
News Summary - vadakkanchery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.