Posted On
date_range Updated On
date_range സർക്കസ് കമ്പനി തുടങ്ങുന്നതാണ് നല്ലത്, നന്നായി ചിരിപ്പിക്കാൻ കഴിയും; ഗവർണറെ ട്രോളി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല അഭിനേതാവാണെന്നും നാടകക്കമ്പനി തുടങ്ങണമെന്നുമുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പരാമർശത്തെ ട്രോളി മന്ത്രി വി. ശിവൻകുട്ടി. പിണറായി നാടകക്കമ്പനി തുടങ്ങണമെന്നാണ് അഭിപ്രായമെങ്കിൽ ഗവർണർ സർക്കസ് കമ്പനി തുടങ്ങുന്നതാണ് ഏറ്റവും നല്ലതെന്നായിരുന്നു മന്ത്രിയുടെ തിരിച്ചടി.
സർക്കസ് കമ്പനി തുടങ്ങിയാൽ ഗുണമുണ്ട്. കാണാൻ വരുന്നവരെയെല്ലാം നന്നായി ചിരിപ്പിക്കാൻ കഴിയും. ചിരിപ്പിക്കാനുള്ള ആളുകളെയൊന്നും പുറത്തു നിന്ന് എടുക്കേണ്ടി വരില്ല. ഇക്കാര്യത്തിൽ ശമ്പളച്ചെലവ് വരാത്തതിനാൽ നഷ്ടവുമുണ്ടാകില്ല. പിണറായി വിജയന് നാടകക്കമ്പനി തുടങ്ങേണ്ട ഒരു ആവശ്യവുമില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.