കോഴിക്കോട്: കുടുംബശ്രീ സംഘടിപ്പിച്ച പരിപാടിയിൽ തട്ടം ഊരി പ്രതിഷേധിച്ച് സാമൂഹ്യ പ്രവർത്തക വി.പി.സുഹ്റ. തട്ടമിടൽ വിവാദവുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് സുഹ്റ തട്ടമൂരിയത്. നല്ലളം സ്കൂളിൽ നടന്ന പരിപാടിക്കിടെയാണ് സുഹ്റയുടെ പ്രതിഷേധം.
സംഭവത്തിൽ രോഷാകുലനായി അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് പി.ടി.എ പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു. സുഹ്റ നല്ലളം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന ഉമർ ഫൈസി മുക്കത്തിൽ പരാമർശത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് വി.പി.സുഹ്റ പറഞ്ഞു.
സി.പി.എം നേതാവ് കെ. അനിൽകുമാറാണ് തട്ടം വിവാദത്തിന് തുടക്കമിട്ടത്. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനംകൊണ്ടെന്നാണ് സി.പി.എം സംസ്ഥാന സമിതി അംഗം പറഞ്ഞത്. ഇതിൽ വൻ പ്രതിഷേധം ഉയർന്നതോടെ സി.പി.എം നേതൃത്വം തന്നെ അനിൽകുമാറിന്റെ പ്രസ്താവനയെ തള്ളി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.