Posted On
date_range Updated On
date_range അദ്ദേഹം സത്യം പറയുന്നത് കൊണ്ട് ആരും കൂടെക്കൂട്ടുന്നില്ല - പി.സി ജോർജിന്‍റെ ഭാര്യ ഉഷ
പൂഞ്ഞാർ: പി.സി ജോർജ് സത്യം വിളിച്ചുപറയുന്നയാളായതുകൊണ്ടാണ് മുന്നണികൾ കൂടെക്കൂട്ടാത്തെതന്ന് പി.സി ജോർജ്ജിന്‍റെ ഭാര്യ ഉഷ. പി.സി ജോർജിന് കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷമുണ്ടാകുമെന്നും ഈരാറ്റുപേട്ടക്കാർ അദ്ദേഹത്തിന് വോട്ടുചെയ്യുമെന്നും ഉഷ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''കൂവലൊന്നും അദ്ദേഹത്തിന് വിഷയമില്ല. രക്ഷയില്ലാഞ്ഞിട്ടാണ് അദ്ദേഹം മുന്നണിമാറിയും സ്വതന്ത്രനായും നിൽക്കുന്നത്. പി.സി ജോർജ് സത്യം വിളിച്ചുപറയുന്നയാളായതുകൊണ്ട് ആരും എടുക്കുന്നില്ല. പുള്ളിയുടെ വഴി നേരാണ്. പി.സിക്ക് ചെറിയ എടുത്തുചാട്ടമുണ്ട്. ആരോടും സ്ഥായിയായ വിരോധമില്ല. മറ്റുള്ളവരെപ്പോലെ ഒന്നും ഉള്ളിൽ വെക്കുന്ന പ്രകൃതമല്ല'' - ഉഷ പറഞ്ഞു.
കഴിഞ്ഞ വർഷം സ്വതന്ത്രനായി 27,821വോട്ടിന് വിജയിച്ച പി.സിക്ക് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.