ഉപ്പളയിൽ പട്ടാപകൽ ഗുണ്ടാ ആക്രമണം: യുവാവിന് വെട്ടേറ്റു

മഞ്ചേശ്വരം: ഉപ്പളയിൽ പട്ടാപകൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദി(42)ന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ ഉപ്പള ടൗണിലാണ് സംഭവം. കുടുബത്തോടൊപ്പം ടൗണിൽ എത്തിയ അർഷിദിനെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു.

ആക്രമണത്തിന് ശേഷം വാളുമായി സംഘം പൊതുജനങ്ങൾക്കിടയിലൂടെ ഓടി രക്ഷപ്പെട്ടു. ഒരു വർഷം മുമ്പ് ഉപ്പളയിൽ ഒരു പാർട്ടിയുടെ യുവജന നേതാവിന് നേരെ വധശ്രമം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് ഇന്നത്തെ ആക്രമണമെന്ന് കരുതുന്നു.

Tags:    
News Summary - uppala goonda attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.