പ്രകൃതിവിരുദ്ധ പീഡനം: മദ്​റസാധ്യാപകന് 30 വര്‍ഷം കഠിന തടവ്

കാസര്‍കോട്: 11കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മദ്​റസ അധ്യാപകന്​ 30 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്​ദുല്‍ ഹനീഫ എന്ന മദനിയെയാണ് (42) കാസർകോട്​ ജില്ല അഡീഷനൽ സെഷന്‍സ് (ഒന്ന്) പോക്‌സോ കോടതി ജഡ്​ജി ടി.കെ. നിർമല ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 12 മാസം അധിക തടവ് അനുഭവിക്കണം.

പുല്ലൂര്‍ ഉദയനഗറിലെ മദ്​റസയില്‍ അധ്യാപകനായിരിക്കെ 2016 മേയ് 31ന് രാത്രി അധ്യാപക​െൻറ മുറിയിൽ വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ്​ കേസ്​. . അധ്യാപകനെതിരെ മറ്റു ചില കുട്ടികളും പരാതി നല്‍കിയിരുന്നു. അന്നത്തെ അമ്പലത്തറ എസ്.ഐ എം.ഇ. രാജഗോപാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പോക്‌സോ നിയമപ്രകാരം 20 വര്‍ഷവും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷവുമാണ് തടവുശിക്ഷ.

Tags:    
News Summary - child abuse:Madrasa teacher sentenced to 30 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.