ഓഫിസ് ബലമായി ഒഴിപ്പിച്ചു: മാധ്യമ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമെന്ന് യു.എൻ.ഐ

ന്യൂഡൽഹി: വാർത്താ ഏജൻസിയായ യു.എൻ.ഐയുടെ ഡൽഹി ഓഫിസ് ബലമായി ഒഴിപ്പിച്ചു. ഓഫിസ് കെട്ടിടത്തിന് ഭൂമി അനുവദിച്ചതിനെതിരെ ഹൈകോടതി ഉത്തരവുണ്ടായതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി.

ഓഫിസ് കെട്ടിടത്തിനായി ഭൂമി അനുവദിച്ച നടപടി സർക്കാർ റദ്ദാക്കിയതിനെതിരെ യു.എൻ.ഐ ഡൽഹി ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്നായിരുന്നു നടപടി. ഇതോടെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫിസ് ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഓഫിസ് സീൽ ചെയത് നടപടി മാധ്യമ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് യു.എൻ.ഐ ആരോപിച്ചത്. പൊലീസ് അതിക്രമം കാട്ടിയെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു. വനിതാ മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പൊരുമാറിയെന്നും അക്ഷേപമുണ്ട്.

എന്നാൽ, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് സീൽ ചെയ്തതെന്നും എല്ലാ കാര്യങ്ങളും വിഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും ഡി.സി.പി സച്ചിൻ ശർമ അറിയിച്ചു.     

Tags:    
News Summary - UNI's Delhi office forcibly evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.