പരസഹായമില്ലാതെ ഒറ്റക്ക് പടികൾ കയറി; ഉമ തോമസ് എം.എൽ.എ ഓഫിസിൽ തിരിച്ചെത്തി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ പരിക്കേറ്റ് നീണ്ട ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം ഉമാ തോമസ് എം.എൽ.എ ഓഫിസിൽ തിരിച്ചെത്തി. അഞ്ചുമാസങ്ങൾക്ക് ശേഷമാണ് ഉമ തോമസ് പാലാരിവട്ടം സംസ്കാരിക ജങ്ഷനിലെ എം.എൽ.എ ഓഫിസിലെത്തിയത്.

മറ്റാരുടെയും സഹായമില്ലാതെ ഒറ്റക്ക് പടികൾ കയറിയാണ് ഉമ തോമസ് ഓഫിസിലെത്തിയത്.

ഉമ തോമസ് ജീവിതത്തിലേക്ക് പൂർണ ആരോഗ്യത്തോടെ തിരിച്ചുവന്നതിന്റെ സന്തോഷസൂചകമായി ഓഫിസിൽ ലഡു വിതരണവുംനടന്നു.

പി.ടി. തോമസിന്റെ ചിത്രത്തിൽ വിളക്ക് തെളിച്ച ശേഷം ഉമ ഔദ്യോഗിസ കടമകളിലേക്ക് കടന്നു. കഴിഞ്ഞ ഡിസംബറിലാണ് കലൂർ സ്റ്റേഡിയത്തിൽ താൽകാലികമായി നിർമിച്ച വേദിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്. 15 അടി താഴ്ചയിലേക്കാണ് അവർ വീണത്. ഉമ തോമസിന്റെത് അത്ഭുതകരമായ രക്ഷപ്പെടലാണെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം.

Tags:    
News Summary - Uma Thomas MLA returns to office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.